728-pixel-x-90-2-learn
728-pixel-x-90
<< >>

തിമിഴരുടെ മുഖ്യന്‍: തീരുമാനം പിന്നെയും നീളുന്നു

ചെന്നൈ:തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി കസേരയില്‍ ആര് കയറിയിരിക്കുമെന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം നീളുകയാണ്.അണ്ണാ ഡി എം കെയില്‍ ശശികല വിഭാഗം നേതാവായ എടപ്പാടി കെ പളനിസ്വാമിയും മറുപക്ഷത്ത് ഒ പനീര്‍ശെല്‍വവും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് മുന്നില്‍ രണ്ട് വഴികളാണുള്ളത്.പനീര്‍ശെല്‍വം രാജിസമര്‍പ്പിച്ച നിലയ്ക്ക് എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കാം.അല്ലെങ്കില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് സംയുക്ത വിശ്വാസവോട്ടെടുപ്പിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം.

ശശികല ജയിലിലാകുന്നതോടെ ഒരു വലിയ വിഭാഗം എംഎല്‍എമാര്‍ തന്റെകൂടെ വരുമെന്ന ഒ പനീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ കുറഞ്ഞു. നിലവില്‍ എടപ്പാടിയ്ക്ക് 124 പേരുടെയും, ഒപിഎസ്സിന് പത്ത് എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്.ഡിഎംകെയുമായി സഖ്യം ചേര്‍ന്നുള്ള സര്‍ക്കാരിനെക്കുറിച്ച് ഒപിഎസ്സ് ആലോചിക്കുന്നതേയില്ല. 124ല്‍ നിന്ന് എട്ട് എംഎല്‍എമാരെകൂടി ഒപിഎസിന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ 117 എന്ന മാന്ത്രിക സഖ്യ കടക്കാന്‍ ശശികല പക്ഷത്തിന് കഴിയില്ല. അതോടെ എടപ്പാടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശം പൊളിയും. അങ്ങനെയെങ്കില്‍ 2008 ല്‍ ഉത്തര്‍പ്രദേശില്‍ നടന്നതു പോലെ രണ്ട് പക്ഷത്തിനും ഒരേ തരത്തില്‍ അവസരം നല്‍കിക്കൊണ്ടുള്ള വിശ്വാസവോട്ടെടുപ്പിന് അവസരമൊരുക്കാം.

INDIANEWS24.COM Chennai

Leave a Reply