കൊച്ചി:ക്രിസ്തുമസ് ചിത്രങ്ങള്‍ റിലീസിനൊരുങ്ങിയിരിക്കെ തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സിനിമ തിയേറ്റര്‍ അടച്ചിട്ട് സമരം തുടങ്ങുന്നു.ടിക്കറ്റൊന്നിന് മൂന്ന് രൂപ വീതം സെസ്സ് ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് സമരം.ഇതോടെ വെള്ളിയാഴ്ച്ച റിലീസ് ആയ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ ക്രിസ്തുമസ് സീസണില്‍ കേരളത്തിലെ സിനിമാ മേഖല വന്പ്രതിസന്ധിയെയാണ് നേരിടുന്നത്.
സിനിമാ ടിക്കറ്റുകളില്‍ നിന്ന് മൂന്ന് രൂപ സെസ്സ് ഈടാക്കി സംസ്ഥാന സാമൂഹിക പ്രവര്‍ത്തക ക്ഷേമഫണ്ടില്‍ അടക്കണമെന്നാണ് നിര്‍ദ്ദേശം.ഇതിനെതിരെ തിയേറ്റര്‍ ഉടമകള്‍ കോടതിയെ സമീപിച്ചു.കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇത് തീര്‍പ്പാകുന്നതുവരെ സെസ്സ് ഈടാക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തരവിട്ടു.
എന്നാല്‍ ഇതിനു വിരുദ്ധമായി തദ്ദേശ സ്ഥാപനങ്ങള്‍ സെസ് ഈടാക്കാനായില്ലെങ്കില്‍ സിനിമാടിക്കറ്റുകള്‍ സീലു ചെയ്തു നല്കാന് തയ്യാറല്ലെന്ന നിലപാടെടുത്തു.ഇപ്പോള്‍ തീയേറ്ററുകളുടെ കൈവശമുള്ള സീല്‍ ചെയ്ത ടിക്കറ്റുകള്‍ ചൊവ്വാഴ്ച്ചയോടെ തീരും.ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച മുതല്‍ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ ഉടമകള്‍ തീരുമാനിച്ചത്.ബി ക്ലാസ് തിയേറ്റര്‍ ഉടമകളും മള്‍ട്ടി പ്ലക്സ് തിയേറ്റര്‍ ഉടമകളഉം സമരത്തില്‍ പങ്കെടുക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.
INDIANEWS24.COM Movies