ടൊറന്റോ:തിങ്കളാഴ്ച്ച ജനഹിതം പരീക്ഷിക്കാന്‍പറ്റിയ നല്ലദിവസം,എന്തെന്നാല്‍ ഇത് നമ്മുടെ നാട്ടിലേത് പോലുള്ള വിശ്വാസത്തിന്റെ കാര്യമല്ല.കാനഡയിലെ തിരഞ്ഞെടുപ്പാണ് താരം.അതും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.
ഇന്നലെയാണ് കാനഡയിലെ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമന്സിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.ഈ രാജ്യത്ത് അങ്ങനെയാണ് തിങ്കളാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.എല്ലാ തിങ്കളാഴ്ച്ചയും മുടങ്ങാതെ തിരഞ്ഞെടുപ്പു നടത്തും എന്നല്ല പറഞ്ഞുവരുന്നത്.രണ്ടായിരത്തില്‍ ഇവിടത്തെ പാര്‍ലമെന്റ് പാസാക്കിയ കാനഡ ഇലക്ഷന് ആക്ട് അനുസരിച്ച് നാലാമത്തെ വര്‍ഷത്തിലെ ഒക്ടോബര്‍ മാസം മൂന്നാം വാരത്തിലെ തിങ്കളാഴ്ച്ചയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുക.എന്തെങ്കിലും കാരണത്താല്‍ ആ ദിവസം തിരഞ്ഞെടുപ്പ് നടത്താനാവില്ലെങ്കില്‍ സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനും തടസ്സമൊന്നുമില്ല.
കാനഡയിലെ 42-ാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഇത്.1867ലാണ് ആദ്യമായി ഇവിടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന്180 സീറ്റുകളിലായിരുന്നു മത്സരം.ഏറ്റവും ഒടുവില്‍ നാല് കൊല്ലം മുമ്പ് നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ 308 സീറ്റുകളിലേക്കായിരുന്നു മത്സരം.166 സീറ്റു നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അന്ന് അധികാരം നേടി.
ആ തിരഞ്ഞെടുപ്പില്‍ വലിയൊരു മാറ്റം സംഭവിച്ചിരുന്നു.കാനഡയുടെ പാര്‍ലമെന്റ് ചരിത്രം പരിശോധിച്ചാല്‍.നിലവിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യ എതിരാളിയായ ലിബറല്‍ പാര്‍ട്ടിയും മാറിമാറി ഭരിച്ച ചരിത്രമാണുള്ളത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി(എന്‍ ഡി പി)എന്ന പുതിയ രാഷ്ട്രീയ കക്ഷി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്നില്‍ 104 സീറ്റു നേടി രണ്ടാമത്തെ വലിയ കക്ഷിയായി.പ്രധാന പ്രതിപക്ഷവുമായി.അതുവരെ ഭരണ കക്ഷിക്കാരുടെ മുഖ്യ എതിരാൡയായിരുന്ന ലിബറല്‍ പാര്‍ട്ടി വെറും 34 സീറ്റില്‍ ഒതുങ്ങി.
INDIANEWS24.COM Toronto