728-pixel-x-90-2-learn
728-pixel-x-90
<< >>

തിങ്കളാഴ്ചത്തെ ഹർത്താലിൽ ബസ്സുടമകൾ സഹകരിക്കില്ല

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുടമകളും അന്ന് സർവീസ് നടത്തുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

ദിവസേനയുള്ള ഡീസൽ വില വർധനവ് കാരണം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന ബസുടമകൾക്ക് ഹർത്താലിന് വേണ്ടി സർവീസ് നിർത്തിവെക്കാനാവില്ല. രണ്ടാം തിയ്യതിയിലെ പൊതുപണിമുടക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹർത്താൽ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷൻ പ്രസിഡന്‍റ് എംബി സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply