728-pixel-x-90-2-learn
728-pixel-x-90
<< >>

‘താഴ് വാരങ്ങളുടെ നാട്ടില്‍’ യു എ ഇ യില്‍ പ്രകാശിതമായി

ദുബായ്:പ്രവാസിയായ ശ്രീമതി സര്‍ഗ്ഗാ റോയ് രചിച്ച സഞ്ചാരസാഹിത്യകൃതി ‘താഴ് വാരങ്ങളുടെ നാട്ടില്‍’ യു എ ഇ യില്‍  പ്രകാശിതമായി. അല്‍ ഖിസൈസിലെ തുലിപ് ഇന്നില്‍  നടന്ന  ചടങ്ങില്‍ ആഡ് ഫിലിം സംവിധായകനും ഇന്ത്യാന്യൂസ്24.കോം സ്ഥാപകരിലോരാളുമായ   സനു സത്യന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.പ്രവാസസാഹിത്യ ലോകത്തെ ശ്രദ്ധേയനായ  പി  അനില്‍കുമാര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

ഓണ്‍ലൈന്‍ മാധ്യമരംഗത്ത് സജീവസാന്നിധ്യമായ കവി.ബിജു ജി നാഥ് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.ഹണി ഭാസ്‌കരന്റെ ആദ്ധ്യക്ഷത്തില്‍ നടന്ന ചടങ്ങില്‍  ബെസ്സി സുധീര്‍,ചന്ദ്രന്‍ പിള്ള,സര്‍ഗ്ഗ റോയ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.പുസ്തകപ്രകാശനത്തിന്റെ  ഭാഗമായി പ്രവാസികവികള്‍ പങ്കെടുത്ത കവിയരങ്ങും സംഘടിപ്പിച്ചിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply