728-pixel-x-90-2-learn
728-pixel-x-90
<< >>

താഴ്വാരങ്ങളുടെ നാട്ടില്‍” യു എ ഇ യില്‍ പ്രകാശിതമായി.

ദുബായ് : പ്രവാസിയായ ശ്രീമതി . സര്‍ഗ്ഗാ റോയ് രചിച്ച സഞ്ചാരസാഹിത്യകൃതി “താഴവാരങ്ങളുടെ നാട്ടില്‍ ” യു എ ഇ യില്‍ പ്രകാശിതമായി.thaazhvaarangalude naattil cover page അല്‍ ഖിസൈസിലെ തുലിപ് ഇന്നില്‍ നടന്ന ചടങ്ങില്‍ ആഡ് ഫിലിം സംവിധായകനും ഇന്ത്യാന്യൂസ് 24.കോം സ്ഥാപകരിലൊരാളുമായ സനു സത്യന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രവാസസാഹിത്യ ലോകത്തെ ശ്രദ്ധേയനായ പി അനില്‍കുമാര്‍ പുസ്തകം ഏറ്റുവാങ്ങി.ഓണ്‍ലൈന്‍ മാധ്യമരംഗത്തെ സജീവ സാന്നിധ്യമായ കവി  ബിജു ജി നാഥ്‌ പുസ്തകപരിചയം നടത്തി.
ഹണി ഭാസ്കരന്‍റെ അദ്ധ്യക്ഷതയില്‍  നടന്ന ചടങ്ങില്‍ ബെസ്സി സുധീര്‍ സ്വാഗതവും ചന്ദ്രന്‍ പിള്ള ആശംസകളും  പുസ്തക രചയിതാവായ സര്‍ഗ്ഗ റോയ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ്‌ താമരശ്ശേരിയെ പൊന്നാട അണിയിച്ച് ആദരിയ്ക്കുകയുണ്ടായി.റോയ് നെല്ലിക്കോട് അഷറഫ് താമരശ്ശേരിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു സംക്ഷിപ്ത ചിത്രം അവതരിപ്പിച്ചു.പുസ്തക പ്രകാശനത്തിന്റെ ഭാഗമായി പ്രവാസി കവികള്‍ പങ്കെടുത്ത കവിയരങ്ങും സംഘടിപ്പിച്ചിരുന്നു .
INDIANEWS24.COM  MIDDLE EAST
audience - thaazhvaarangalude naatti release
ashraf thamarasseri aadarav

4 Responses to താഴ്വാരങ്ങളുടെ നാട്ടില്‍” യു എ ഇ യില്‍ പ്രകാശിതമായി.

  1. ചന്ദ്രൻ പിള്ള Reply

    September 19, 2015 at 10:18 PM

    ആശംസകൾ!

  2. Akhilan Reply

    September 20, 2015 at 10:33 AM

    സര്ഗഗയ്ക്ക് ആശംസകള്

  3. SARGA ROY Reply

    September 21, 2015 at 1:34 PM

    സന്തോഷവും സ്നേഹവും അറിയിക്കുന്നു .

  4. Roy Reply

    October 29, 2015 at 9:23 PM

    ആശംസകള്‍

Leave a Reply