728-pixel-x-90-2-learn
728-pixel-x-90
<< >>

താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വെള്ളിയാഴ്ച്ച നല്‍കിത്തുടങ്ങും

തിരുവനന്തപുരം:പക്ഷിപ്പനിബാധയെ തുടര്‍ന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നു മുതല്‍ തന്നെ നല്‍കി തുടങ്ങും.പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ രാവിലെ 9.15നാണ് ഉന്നതതല യോഗം ചേര്‍ന്നത്.മറ്റ് മന്ത്രിമാരും വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിന് ശേഷം ആരോഗ്യമന്ത്രിയാണ് തീരുമാനങ്ങള്‍ വിശദീകരിച്ചത്.താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നു മുതല്‍ തന്നെ നല്‍കാന്‍ തുടങ്ങുന്നതിന് പുറമെ സംസ്ഥാനത്തെ പ്രിതരോധ മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് മന്ത്രി അറിയിച്ചു.4500 പ്രതിരോധ ഗുളികകള്‍ കൂടി ഇന്ന് തന്നെ എത്തിക്കും. മൂന്ന് ലക്ഷത്തോളം ഗുളികകള്‍ ശേഖരിച്ചിട്ടുണ്ട്.

രോഗം പടര്‍ന്നു പിടിച്ച ആലപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്പത് ടീമിനെ കൂടി നിയോഗിച്ചു.കോട്ടയത്ത് പതിനഞ്ചും പത്തനംതിട്ടയില്‍ പത്തും ടീമിനെ നിയോഗിച്ചു. പക്ഷിപ്പനി ബാധിത മേഖലകളില്‍ നിന്ന് താറാവ്, കോഴി, മുട്ട തുടങ്ങിയവ കടത്തുന്നത് തടയുന്നതിന് പൊലീസിന്റെ സേവനം പ്രയോജനപ്പെടുത്തും.

പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി 10,000 കിറ്റുകള്‍ കൂടി ശേഖരിക്കുമെന്നും ശിവകുമാര്‍ അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറക്കാന്‍ ഡി എം ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ പ്രതിരോധ നടപടികളില്‍ കേന്ദ്രവും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. INDIANEWS24 TVPM

Leave a Reply