728-pixel-x-90-2-learn
728-pixel-x-90
<< >>

താരങ്ങള്‍ മണ്ണിലിറങ്ങി. നാളെ കൊടുങ്കാറ്റുയരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ന്റീസ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്തിന്റെ മണ്ണില്‍ എത്തി. നാളെ മത്സര കൊടുങ്കാറ്റുയരും. പ്രത്യേക വിമാനത്തില്‍ എത്തിയ എം.എസ് ധോണി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, കോച്ച് രവി ശാസ്ത്രി,രോഹിത് ശര്‍മ്മ,ഉമേഷ് യാദവ്,ബുവനേശ്വര്‍ കുമാര്‍, ജസ്പ്രിറ്റ് ബുമറ, കെ.എല്‍ റാഹുല്‍ അമ്പാട്ടി റായിഡു,യുസ്വേന്ദ്ര ചഹല്‍ എന്നിവരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു.വിമാനമിറങ്ങിയ ടീം കോവളം ലീല ഹോട്ടലിലേക്കാണ് പോയത്. മുദ്രാവാക്യം വിളിയോടെയാണ് ആരാധകര്‍ ടീമിനെ വരവേറ്റത്. കേരളം മനോഹരമായ സ്ഥലമാണെന്നും ആതിഥ്യമര്യാദപുലര്‍ത്തുന്നവരാണ് കേരളീയരെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.ഇന്ന് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും.നവംബര്‍ ഒന്നിനാണ് കേരളത്തെ പ്രകമ്പനം കൊള്ളിക്കുന്ന മത്സരം അരങ്ങേറുന്നത്.
a Virat Kohli 1

a1 Ravi Shastri (Head coach)
a3 Umesh Yadav
a4 Rishabh Pant

JITHESHDAMODAR INDIANEWS24

Leave a Reply