jio 800x100
jio 800x100
728-pixel-x-90
<< >>

തായ് ഗുഹാ രക്ഷാ ദൗത്യത്തിനു ശുഭ പരിസമാപ്തി

ബാങ്കോക്ക്:ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തായ് ഗുഹാ രക്ഷാ ദൗത്യത്തിനു ശുഭ പരിസമാപ്തി.ഗുഹയില്‍ അകപ്പെട്ട മുഴുവന്‍ പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. 18 ദിവസത്തിനു ശേഷമാണ് 13 അംഗ സംഘം ഗുഹയില്‍ നിന്നും പുറത്തെത്തിയത്. അവശേഷിച്ച ഒരു  കുട്ടിയേയും കോച്ചിനെയുമാണ് അവസാനം പുറത്തെത്തിച്ചത്.കുട്ടികളെയും കോച്ചിനെയും ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ അകപ്പെട്ട് ജൂണ്‍ 23ന് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും കഴിഞ്ഞയാഴ്‌ചയാണ് കണ്ടെത്തിയത്. വൈല്‍ഡ് ബോര്‍സ് എന്ന ഫുട്‌‌ബോള്‍ ടീമിലെ അംഗങ്ങള്‍ കോച്ചിനൊപ്പം വിനോദയാത്രക്ക് പോയതായിരുന്നു. പതിനൊന്നു മുതല്‍ പതിനേഴു വയസുവരെയുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.കുട്ടികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കരുതിയിരുന്ന ഭക്ഷണം പങ്കുവെച്ചാണ് ഇത്രയും ദിവസം തള്ളിനീക്കിയത്. സംഘത്തിലെ അസിസ്റ്റന്റ് കോച്ചായ ഇകപോള്‍ ചന്റവോങ്(25) ആണ് ഏറ്റവും അവശനായി കാണപ്പെട്ടത്. ഇയാള്‍ ഭക്ഷണം കഴിക്കാതെ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു.

ഗുഹയില്‍ അവശേഷിച്ച കുട്ടികളെ രക്ഷിക്കാനുള്ള  മൂന്നാംഘട്ട ദൗത്യം ചൊവ്വാഴ്ച്ച രാവിലെയാണ്  തുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. പ്രാദേശിക സമയം 4.12നാണ് ഒമ്പതാമത്തെ കുട്ടിയെ പുറത്തെത്തിച്ചത്. rescue graphics rescue graphics 2

INDIANEWS24 INTERNATIONAL DESK

Leave a Reply