വഡോദര: വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ നരേന്ദ്രമോഡി നിയമക്കുരുക്കില്‍. കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ മോഡിക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഗുജറാത്ത് പോലീസിന് നിര്‍ദേശം നല്കി.
അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മോഡി താമരചിഹ്നം ഉയത്തിക്കാട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള മോഡിയുടെ ഈ നടപടി രണ്ട് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കുകയായിരുന്നു.