728-pixel-x-90-2-learn
728-pixel-x-90
<< >>

താക്കീത് ഫലിച്ചു; അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് നേരിയ അയവ്

ജമ്മു:ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ പാക്കിസ്ഥാന് താങ്ങാനാകില്ലെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വന്നതോടെ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് നേരിയ തോതില്‍ കുറവ് വന്നു.ഒക്ടോബര്‍ ഒന്നു മുതല്‍ തുടങ്ങിയ വെടിനിര്‍ത്തല്‍ കരാല്‍ ലംഘനത്തിന് വ്യാഴാഴ്ച്ച രാത്രി കുറവുണ്ടായി.

ഖാത്തുര ജില്ലയിലെ നാല് സൈനിക പോസ്റ്റിനു നേരെ 20 മിനിറ്റ് നേരം മാത്രമാണ് വ്യാഴാഴ്ച്ച രാത്രി വെടിവെപ്പുണ്ടായത്.വെടിനിര്‍ത്തല്‍ കരാര്‍ലംഘനം രൂക്ഷമായ ഘട്ടത്തില്‍ സൈന്യത്തോട് തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതോടെ ഇന്ത്യയും പ്രതികരിച്ചു തുടങ്ങിയിരുന്നു.ഇതിനിടെയാണ് വ്യാഴാഴ്ച്ച രാവിലെ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കിക്കൊണ്ട് പ്രസ്താവന ഇറക്കിയത്.

ഒമ്പത് ദിവസം നീണ്ടുനിന്ന പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ എട്ടുപേര്‍ മരിക്കുകയും 13 സൈനികരടക്കം 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അതിര്‍ത്തി ഗ്രാമങ്ങളിലെ 32,000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ഉണ്ടായി.

INDIANEWS24.COM JAMMU

Leave a Reply