ചെന്നൈ: മമ്മൂട്ടി – ഷാജി കൈലാസ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വല്യേട്ടന്റെ തമിഴ് പതിപ്പാണെന്നൊക്കെ പറഞ്ഞ് അജിത്തിന്റെ വീരത്തിന് എതിര് ഫാൻസുകാർ പാരവയ്ക്കാൻ ശ്രമിച്ചെങ്കിലും മികച്ച വിജയം നേടി ചിത്രം മുന്നോട്ടുപോകുകയാണ്.പക്ഷെ ജില്ലയാണ് ഒരു കാതം മുന്നില്‍.പാട്ടുകള്‍ കൂടി ഹിറ്റായതോടെ ജില്ല ഒന്നാമതെത്തി.
ഇതിനിടെ തലയുടെ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയത് വീരത്തിന്റെ സംവിധായകൻ ശിവയാണ്. അതും ട്വിറ്ററിലൂടെ. അജിത്തുമൊത്ത് പുതിയൊരു പടം പ്ളാൻ ചെയ്തിരിക്കുകയാണ് ശിവ. തല അതിനു സമ്മതം മൂളിക്കഴിഞ്ഞു. അടുത്ത് രണ്ട് പടം അജിത്തിനൊപ്പം. അത് ഭാഗ്യമാണെന്നാണ് ശിവ ട്വിറ്ററിൽ കുറിച്ചത്. തമന്ന തന്നെയാകും നായിക.
വീരം ഗ്രാമത്തിലെ കഥ പറഞ്ഞെങ്കിൽ അടുത്ത ചിത്രം നഗര കേന്ദ്രീകൃതമാണെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ മറ്റ് ചർച്ചകൾ നടക്കുന്നതേയുള്ളൂ. ഇപ്പോൾ അജിത്ത് ഗൗതം മേനോന്റെ ചിത്രത്തിൽ അഭിനയിക്കുകയാണ്. സൂര്യ വേണ്ടാന്നുവച്ച പ്രോജക്ടാണ് സധൈര്യം അജിത്ത് ഏറ്റെടുത്തത്. എന്തായലും ചിത്രം വിജയിച്ചാൽ അത് അജിത്തിനൊരു ബമ്പറും സൂര്യയ്ക്ക് കരിയറിലെ വലിയ നഷ്ടവുമാകുമെന്നത് ഉറപ്പ്.