jio 800x100
jio 800x100
728-pixel-x-90
<< >>

തല്‍വാര്‍ ദമ്പതികള്‍ തിങ്കളാഴ്ച്ച ജയില്‍ മോചിതരായേക്കും

ദസ്‌ന: രാജ്യത്തെയാകെ ഞെട്ടിച്ച അരുഷി തല്‍വാര്‍, വീട്ടുജോലിക്കാരന്‍ ഹേംരാജ് ഇരട്ടക്കൊലപാതക കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട രാജേഷ് തല്‍വാറും ഭാര്യ നുപുര്‍ തല്‍വാറും തിങ്കളാഴ്ച്ച ജയില്‍ മോചിതരായേക്കും. വ്യാഴാഴച്ചയാണ് അരുഷി തല്‍വാറിന്റെ മാതാപിതാക്കളായ ഇരുവരെയും കുറ്റവിമുക്തരാക്കി അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.

രണ്ട് ദിവസം മുമ്പേ കേസില്‍ ഇരുവര്‍ക്കും എതിരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടെങ്കിലും ഇതിന്റെ ഉത്തരവ് ഇവര്‍ കഴിയുന്ന ജയിലിലെത്തിയാലേ മോചിപ്പിക്കപ്പെടുകയുള്ളു. കേസില്‍ നേരത്തെ സി ബി ഐ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ട് ജീവപര്യന്തം ശിക്ഷ വിധിച്ചതാണ്. ഈ സാഹചര്യത്തില്‍ സി ബി ഐ കോടതിവിധി റദ്ദാക്കി നടത്തിയ പുതിയ വിധിയുടെ പകര്‍പ്പ് അവിടെയും എത്തിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉത്തരവ് ജയിലിലെത്തുക്കുവാന്‍ തിങ്കളാഴ്ച്ചയേ സാധിക്കൂ. ഇതിനിടെ ഇന്ന് രണ്ടാം ശനി അവധിയായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച്ച ദസ്‌ന ജയിലില്‍ കോടതി ഉത്തരവെത്തുന്നതോടെ തല്‍വാര്‍ ദമ്പതികള്‍ പുറത്തിറങ്ങിയേക്കുമെന്ന് പറയുന്നത്.

ദന്തിസ്റ്റുകളായ ദമ്പതികള്‍ ജയിലില്‍ തടവുകാരെ പരിശോധിക്കുന്ന സേവനത്തില്‍ ഏര്‍പ്പെട്ടുവരികയാണ്. 2008 നവംബറിലാണ് കേസിനാസ്പദമായ കൊലപാതകങ്ങള്‍ നടന്നത്. ഇവരുടെ 14 കാരിയായ മകള്‍ അരുഷി തല്‍വാര്‍ താമസ സ്ഥലത്ത് കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ മൂന്ന് പേരെയും കൂടാതെ വീട്ടിലെ സഹായി ഹേംരാജും നോയിഡയിലെ ജല്‍വായു വിഹാറിലെ എല്‍-32 ഫഌറ്റില്‍ താമസിച്ചിരുന്നു. സംഭവം നടന്ന് ആദ്യസമയങ്ങളില്‍ ഇതേ തുടര്‍ന്ന് കാണാതായ ഹേംരാജിനെയായിരുന്നു സംശയം. രണ്ട് ദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം ഇവരുടെ ടെറസ്സിന് മുകളില്‍ നിന്നും കണ്ടെടുത്തത്. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊല്ലപ്പെട്ടവര്‍ തമ്മിലുണ്ടായ അടുപ്പത്തിന്റെ പേരില്‍ മാതാപിതാക്കള്‍ മാനംകാക്കല്‍ കൊലനടത്തിയതാകാം എന്ന് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.

പിന്നീട് കേസ് അന്വേഷിച്ച സി ബി ഐ സംഘവും മാതാപിതക്കാളെ കുറ്റാരോപിധരാക്കിയാണ് കേസ് പൂര്‍ത്തിയാക്കിയത്. സി ബി ഐ കോടതി ദമ്പതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിനെതിരെ ജയിലില്‍ കഴിഞ്ഞുകൊണ്ട് തല്‍വാര്‍ ദമ്പതികള്‍ നടത്തിയ നിയമപോരാട്ടത്തിലാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

INDIANEWS24.COM DASNA

Leave a Reply