ചെന്നൈ : “തലൈവ” വിജയുടെ തലവര മാറ്റാന്‍ പിറന്ന ചിത്രം എന്നായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. വിജയ് ഇന്നോളം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് ഇതിനോടകം നിരൂപകര്‍ വിധിയെഴുതിക്കഴിഞ്ഞു. കൂടാതെ വിജയുടെ പതിവ് ഡപ്പാംകൂത്ത് ചിത്രങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് തലൈവ. മണിരത്നത്തിന്റെ നായകയും രാംഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാരിനെയും ഓര്‍മിപ്പിക്കുന്നു “തലൈവ”. ഈ മൂന്ന് ചിത്രങ്ങള്‍ക്കും പ്രചോദനമായത് വിശ്രുത ഹോളിവുഡ് ചിത്രം GODFATHER തന്നെയാണ്.
സത്യരാജ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിനു കേരളത്തില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്. വിജയ് ആരാധകരെ ആവേശം കൊള്ളിക്കാത്ത MAKING STYLE സ്വീകരിച്ചത് ചുരുങ്ങിയത് കേരളത്തിലെങ്കിലും സ്വീകരിക്കപ്പെട്ടു. ലെനിന്, മാവോ സെ തുംഗ് , ഫിദല്‍ കാസ്ട്രോ ,ചെഗുവേര ,മഹാത്മാ ഗാന്ധി, മാര്ട്ടിന് ലൂഥര്‍ കിംഗ്, ദലൈലാമ , നെല്‍സണ്‍ മണ്ടേല തുടങ്ങിയ ചരിത്ര നായകരുടെ ചിത്രങ്ങള്‍ കാണിച്ചു കൊണ്ടുള്ള TITLING വന്‍ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ കേരളത്തില്‍ എതിരേല്ക്കുന്നത്. സംവിധായകന് വിജയ് TITLING -ലൂടെ തന്നെ ഇതൊരു സാധാരണ വിജയ് ചിത്രമല്ല എന്ന സൂചന തരുന്നുണ്ട്.
പക്ഷെ ഈ വിജയ് ചിത്രം ഇതുവരെയും തമിഴ്നാട്ടില്‍ റിലീസ് ചെയ്യുവാന്‍ സാധിച്ചിട്ടില്ല. തലൈവ റിലീസ് ചെയ്താല്‍ വിജയ് തമിഴ്നാടിന്റെ തലൈവനായി മാറും എന്ന പ്രശസ്ത ചലച്ചിത്രകാരനും വിജയുടെ പിതാവുമായ S A ചന്ദ്രശേഖറിന്റെ പ്രസ്താവനയാണ് ചിത്രത്തിന് വിനയായത്. ജയലളിത സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ച് ചിത്രം തടഞ്ഞു എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. തലൈവാ, BORN TO LEAD എന്ന Title , തലൈവാ , TIME TO LEAD എന്നാക്കി മാറ്റണമെന്ന വിചിത്രമായ തീരുമാനവും സെന്‍സര്‍ ബോര്‍ഡ് കൈക്കൊണ്ടു. ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ ടൈറ്റിലില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടുന്നത്. കൂടാതെ സുപ്രധാനമായ പല രംഗങ്ങളും ചിത്രത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. സെന്‍സര്‍ നൂലാമാലകളില്‍ നിന്നും മോചിതമായി തമിഴ് നാട്ടില്‍ ആഗസ്റ്റ് 20 നു തലൈവ റിലീസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍ ടി ആറിനും എം ജി ആറിനും ജയലളിതയ്ക്കും ശേഷം മറ്റൊരു രാഷ്ട്രീയ താരോദയത്തിന് നാന്ദി കുറിക്കും ” തലൈവ ” എന്ന് വിജയ് ആരാധകരെങ്കിലും ചുരുങ്ങിയ പക്ഷം പ്രതീക്ഷിക്കും എന്ന് കരുതാതെ വയ്യ. രജനീകാന്തിനു സാധിക്കാതിരുന്നത് വിജയിനു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.