jio 800x100
jio 800x100
728-pixel-x-90
<< >>

തലസ്ഥാനത്ത് നാളെ മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ, ഇന്ന് സംസ്ഥാനത്ത് 225 പേർക്ക് കോവിഡ്

തിരുവനന്തപുരം:തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേയ്ക്ക്  ട്രിപ്പിൾ ലോക്ക്ഡൗൺ       പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല  യോഗത്തിലാണ് തീരുമാനം. സമൂഹവ്യാപന സാധ്ത നിലനില്‍ക്കുകയും സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ചത്.

ആവശ്യ ആരോഗ്യസേവനങ്ങൾക്ക് മാത്രമാവും പുറത്തിറങ്ങാൻ അനുമതി ഉണ്ടാവുക. സെക്രട്ടറിയേറ്റും മറ്റ് സർക്കാർ ഓഫീസുകളും അടച്ചിടും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതി ഇല്ല. ആവശ്യസാധനങ്ങൾ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവർത്തിക്കും.

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം നഗരത്തിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രോഗബാധിതരിൽ ഏറെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്നവരാണ്.

അതെ സമയം കേരളത്തില്‍ ഇന്ന് 225 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ 29 പേർക്കും, കാസർഗോഡ് 28 പേർക്കും, തിരുവനന്തപുരത്ത്  27 പേർക്കും, മലപ്പുറം 26 പേർക്കും, കണ്ണൂർ 25 പേർക്കും, കോഴിക്കോട് 20 പേർക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂർ ജില്ലകളിൽ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളിൽ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

38 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേർക്കും, കോഴിക്കോട് ജില്ലയിലെ 5 പേർക്കും, കാസർഗോഡ് ജില്ലയിലെ 4 പേർക്കും, എറണാകുളം ജില്ലയിലെ 3 പേർക്കും, മലപ്പുറം ജില്ലയിലെ 2 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 117 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 57 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തർ- 17, ഒമാൻ- 9, ബഹറിൻ- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 24, ഡൽഹി- 12, തമിഴ്നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 7 ഡി.എസ്.സി. ജവാൻമാർക്കും 2 സി.ഐ.എസ്.എഫ്. ജവാൻമാർക്കും തൃശൂർ ജില്ലയിലെ 2 ബി.എസ്.എഫ്.കാർക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.
INDIANEWS24 TVPM DESK

Leave a Reply