ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കോടതിക്കകത്ത ഉണ്ടായ വെടിവെപ്പില്‍ ബുധനാഴ്ച്ച ഒരാള്‍ കൊല്ലപ്പെട്ടു.ഉത്തര്‍പ്രദേശ് സ്വദേശിയായ രാംകുമാര്‍ എന്ന പോലീസുകാരനാണ് മരിച്ചത്.രണ്ട് പോലീസുദ്യോഗസ്ഥരടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയത്.ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു.
രാവിലെ 11 നു ശേഷമാണ് ഡല്‍ഹിയിലെ കട്കട്ദൂമ കോടതിയിലെ 73-ാം നമ്പര്‍ മുറിയില്‍ വെടിവെപ്പുണ്ടായത്.കൊലപാതകശ്രമക്കേസിലെ പ്രതി ഇമ്രാന് എന്നയാളെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേര് ചേര്‍ന്ന് നിറയൊഴിക്കുകയായിരുന്നു.ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹെഡ് കോണ്‍സ്റ്റബിളായ രാംകുമാറിന് വെടിയേറ്റത്.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാംകുമാറിനെ രക്ഷിക്കാനായില്ല.രണ്ട് പോലീസുകാര്‍ക്ക് പുറമെ കോടതിയിലുണ്ടായിരുന്ന ക്ലര്‍ക്കിനും വാദം കേള്‍ക്കാനെത്തിയ ഒരാള്‍ക്കുമാണ് പരിക്കേറ്റിട്ടുള്ളത്.അധോലക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാകാം വെടിവെപ്പിന് പിന്നിലെന്ന് പോലീസ് വിലയിരുത്തുന്നു.വെടിയുതിര്‍ത്ത ശേഷം കോടതിയില്‍ നിന്നും രക്ഷപ്പെട്ട നാല് പേരെയും പോലീസ് പിടികൂടി.
INDIANEWS24.COM NEWDELHI