728-pixel-x-90-2-learn
728-pixel-x-90
<< >>

തലയറുക്കപ്പെട്ടിട്ടും ഗോട്ടോയുടെ മരിക്കാത്ത അറബ് വാചകങ്ങള്‍ കരുത്തോടെ പ്രചരിക്കുന്നു

ടോക്യോ:ഐസിസ് ഭീകരര്‍ തലയറുത്തു കൊലപ്പെടുത്തിയ ജപ്പാന്‍ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്ത തീക്ഷ്ണമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നു.തീക്ഷ്ണമായ വാചകം തനിക്ക് പകര്‍ന്നു നല്‍കിയത് തന്റെ അറബ് സഹോദരന്‍മാരാണെന്നും കഴിഞ്ഞ ശനിയാഴ്ച്ച വധിക്കപ്പെട്ട കെഞ്ചി ഗോട്ടോ കുറിച്ചിട്ടുണ്ട്.

സമാധാനത്തിന്റെ ശ്രേഷ്ഠതയെ വാഴ്ത്തിക്കൊണ്ട് പ്രചരിക്കുന്ന ആ വാക്കുകള്‍ ഇങ്ങനെ ‘കണ്ണടയ്ക്കൂ, പിന്നെ ക്ഷമയോടെ തുടരുക. ഒരിക്കല്‍ രോഷാകുലനാകുകയോ ആക്രോശിക്കുകയോ ചെയ്താല്‍ എല്ലാം തീരും.ക്ഷമയോടെയുള്ള നില ഏതാണ്ട് പ്രാര്‍ത്ഥന പോലെയാകണം. വെറുക്കുക എന്നത് മനുഷ്യന്റെ കര്‍ത്തവ്യമല്ല.ന്യായവിധി നടപ്പാക്കല്‍ ദൈവത്തിന്റെ മേഖലയിലെ പ്രവൃത്തിയാണ്. ഇത് പഠിപ്പിച്ചത് എന്റെ അറബ് സഹോദരന്‍മാരാണ്’.2010 സെപ്തംബര്‍ 7നാണ് കെഞ്ചി ഗോട്ടോ ഈ വാചകങ്ങള്‍ ട്വീറ്റ് ചെയ്തത്.ചൊവ്വാഴ്ച ഉച്ചവരെ 26000 പ്രാവശ്യമാണ് ജാപ്പനീസില്‍ ഇത് റീട്വീറ്റ് ചെയ്തത്. ഇംഗ്‌ളീഷിലും നിരവധി തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.

പത്രപ്രവര്‍ത്തകനായിരുന്ന കെഞ്ചി ഗോട്ടോയുടെ വധത്തെ തുടര്‍ന്ന് ജപ്പാനില്‍ രോഷത്തിന്റെ വേലിയേറ്റമാണ് ഉണ്ടായത്.കഴിഞ്ഞ ശനിയാഴ്ചയാണ് കെഞ്ചി ഗോട്ടോയെ ഐസിസ് ഭീകരര്‍ വധിച്ചത്.സിറിയയിലും ഇറാക്കിലും ഐസിസിന്റെ ആക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് ജപ്പാന്‍ 20 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചതാണ് ഐസിസിനെ പ്രകോപിച്ചത്.

അത്രയും തുക മോചനദ്രവ്യമായി തന്നാല്‍ പിടിയിലായിരുന്ന രണ്ടു ജപ്പാന്‍കാരെയും മോചിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.ആദ്യം ടെക്‌നിഷ്യനായ യുക്കാവയെ വധിച്ചു.ഒരാഴ്ചയ്ക്കുശേഷം ഗോട്ടെയുടെയും തലയറുത്തു.

INDIANEWS24 TOKYO

Leave a Reply