jio 800x100
jio 800x100
728-pixel-x-90
<< >>

തര്‍ക്കം തീര്‍ന്നു; ‘മോഹന്‍ലാല്‍’ വിഷുവിന് എത്തും

കൊച്ചി: മഞ്ജുവാര്യര്‍ നായികയാവുന്ന ‘മോഹന്‍ലാല്‍’ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പായി. ചിത്രം നേരത്തെ നിശ്ചയിച്ച പ്രകാരം വിഷു റിലീസായി വെള്ളിയാഴ്ച്ച തന്നെ തിയ്യറ്ററുകളിലെത്തും.
മഞ്ജുവാര്യര്‍ നായികയാവുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ്‌ തൃശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതി സ്‌റ്റേ ചെയ്തിരുന്നു. കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി.

തന്റെ കഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ എന്ന കഥ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നായിരുന്നു രവികുമാറിന്റെ പരാതി. ഇതു സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ചെന്ന് കലവൂര്‍ രവികുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കഥയ്ക്ക് പ്രതിഫലമായി അണിയറപ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ നല്‍കും. കേസ് കോടതിയില്‍ നിന്ന് പിന്‍വലിച്ചതായും കലവൂര്‍ രവികുമാര്‍ വ്യക്തമാക്കി.

INDIANEWS24.COM Kochi

Leave a Reply