jio 800x100
jio 800x100
728-pixel-x-90
<< >>

തരൂര്‍ വീണ്ടും വെട്ടില്‍,ഇത്തവണ പുലിവാല്‍ സുനന്ദ വക

ദുബായ് : മാധ്യമങ്ങളെ എങ്ങനെ കൈയിലെടുക്കാമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് കേന്ദ്ര മന്ത്രി  ശശി തരൂർ. എന്നാൽ സുനന്ദ പുഷ്കറിന്‍റെ പിടിപ്പുകേട് മൂലം ശരിക്കും വെട്ടിലായിരിക്കുകയാണ് തരൂര്‍. ഗൾഫിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ തരൂരിനോട് അഭിമുഖത്തിനായി സമീപിച്ചതായിരുന്നു ഖലീജ് ടൈംസ് ലേഖകൻ മു ആസ് ഷാബന്ദ്റി. അഭിമുഖം നടക്കുന്നതിനിടയിൽ സുനന്ദ വന്ന് ലേഖകനോട് ചൂടായി. ഇന്റർവ്യൂ ഉടൻ മതിയാക്കിയില്ലെങ്കിൽ തന്റെ പ്രതികരണം മോശമാകുമെന്നും തനിക്കൊക്കെ പണി നിറുത്തി പൊയ്ക്കൂടേയെന്നും ചോദിച്ചുവെന്നുമാണ് ആരോപണം. സുനന്ദയുടെ അപ്രതീക്ഷിത നടപടിയുടെ ആഘാതത്തിലായിരുന്നത്രേ കേന്ദ്ര മന്ത്രി. താൻ പ്രശസ്ത മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയുടെ മുഖത്ത് മദ്യം ഒഴിച്ചിട്ടുണ്ട്. അതുപോലെ തനിക്കും വേണോയെന്നായിരുന്നു അ‌ടുത്ത ആക്രോശം. മന്ത്രി പത്നിയുടെ പെരുമാറ്റം ലേഖകൻ മൊബൈലിൽ റെക്കോര്‍ഡ്‌ ചെയ്തതായി അറിയുന്നു. തങ്ങളുടെ ലേഖകനെ അപമാനിച്ച സുനന്ദയ്ക്കെതിരെ ഖലീജ് ടൈംസ്‌ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.സുനന്ദ പുഷ്കരിന്‍റെ ഇതേക്കുറിച്ചുള്ള പ്രതികരണം ഇനിയും വന്നിട്ടില്ല.എന്തായാലും ട്വിറ്ററും പ്രസ്താവനകളുമല്ല സ്വന്തം ഭാര്യ തന്നെയാണ് തരൂരിനെ ഇത്തവണ വെട്ടിലാക്കിയിരിക്കുന്നത്.

ASH INDIANEWS24

Leave a Reply