728-pixel-x-90-2-learn
728-pixel-x-90
<< >>

തരൂര്‍ വിവാദച്ചുഴിയില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂര്‍ വീണ്ടും വിവാദത്തില്‍. പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി പ്രണയബന്ധമുണ്ടെന്ന തരത്തില്‍ വന്ന ട്വിറ്റര്‍ സന്ദേശങ്ങളാണ് ഇത്തവണ തരൂരിനെ വെട്ടിലാക്കിയത്. എന്നാല്‍ തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നാണ് തരൂരിന്റെ വാദം. തരൂരിന് വിവാഹേതരബന്ധമുണ്ടെന്നും ഇത് തടയാന്‍ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കയറി താനാണ് സന്ദേശങ്ങള്‍ അയച്ചതെന്നും പറഞ്ഞ ഭാര്യ സുനന്ദ പുഷ്കര്‍ പിന്നീട് നിലപാട് മാറ്റി. തങ്ങള്‍ സന്തുഷ്ട ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്ന സംയുക്തപ്രസ്താവനയുമായി സുനന്ദയും തരൂരും പിന്നീട് രംഗത്ത്‌ വന്നു. പക്ഷേ, ട്വിറ്റര്‍ സന്ദേശങ്ങള്‍ സംബന്ധിച്ച ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല.

തരൂരും മെഹര്‍ തരാറും തമ്മിലുള്ള ട്വിറ്റര്‍ സന്ദേശങ്ങള്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മെഹറിന്റെ ഒരു സന്ദേശത്തിന് തങ്ങള്‍ തമ്മിലുള്ള ബന്ധം ഭാര്യ അറിഞ്ഞു എന്ന് തരൂര്‍ മറുപടി നല്‍കുന്നതായി പോലും സന്ദേശം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ തന്‍റെയും ഭാര്യയുടെയും ട്വിറ്റര്‍ അക്കൌണ്ട് ആരോ ഹാക്ക് ചെയ്തു എന്ന പ്രസ്താവനയുമായി തരൂര്‍ രംഗത്ത്‌ എത്തി.

എന്നാല്‍, സുനന്ദ പുഷ്കറിന്‍റെ അഭിമുഖവുമായി ഇക്കണോമിക്സ്‌ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ് പത്രങ്ങള്‍ വന്നതോടെ തരൂര്‍ പ്രതിരോധത്തിലായി. തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും തരൂറിന്‍റെ അക്കൌണ്ടില്‍ താനാണ് സന്ദേശങ്ങള്‍ അയച്ചതെന്നും സുനന്ദ പറഞ്ഞതായിട്ടായിരുന്നു വെളിപ്പെടുത്തല്‍. തരൂരിനെ വശീകരിക്കാന്‍ മെഹര്‍ ശ്രമിക്കുന്നതായി സുനന്ദ ആരോപിച്ചു. മെഹര്‍ പാക്‌ ചാരസംഘടനയായ ഐഎസ്ഐയുടെ എജന്റ്റ് ആണെന്ന ആരോപണവും സുനന്ദ ഉന്നയിച്ചതായി ഈ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററില്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് സുനന്ദയും മെഹറും വാക്പോരില്‍ ഏര്‍പ്പെടുകയും ചെയ്തു.

എന്നാല്‍, ഏറെ വൈകി ഫെയ്സ്ബുക്കില്‍ സംയുക്തപ്രസ്താവനയുമായി തരൂരും സുനന്ദയും എത്തിയതോടെ വീണ്ടും വഴിത്തിരിവായി. സുനന്ദയുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍ വളച്ചൊടിച്ചതാണ് എന്നായിരുന്നു വിശദീകരണം. തങ്ങളുടെ സ്വകാര്യത മാധ്യമങ്ങള്‍ മാനിക്കണമെന്ന അഭ്യര്‍ഥനയും ഇരുവരും നടത്തി.

Leave a Reply