jio 800x100
jio 800x100
728-pixel-x-90
<< >>

തരൂര്‍ നിരപരാധി എന്ന് ബന്ധുക്കള്‍ക്കെങ്ങനെ അറിയാം ?

ശശി തരൂര്‍ വലിയ കഴിവുള്ള ആളാണ്‌.പ്രസിദ്ധിയും കുപ്രസിദ്ധിയും വരുമ്പോള്‍ ചഞ്ചല ചിത്തനാകാതെ നിലകൊള്ളാനും കൈകാര്യം ചെയ്യാനും കെല്‍പ്പുള്ള അപൂര്‍വ്വം മലയാളികളില്‍ ഒരാള്‍ .സുനന്ദയുടെ മരണവും അദ്ദേഹത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല എന്ന് ശരിര ഭാഷ കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും.മാത്രവുമല്ല സുനന്ദയുടെ മരണത്തില്‍ ശശി തരൂര്‍ കുറ്റക്കാരനല്ല എന്ന്‍ കേസ് അന്വേഷണം ആരംഭിക്കും മുന്‍പ് ബന്ധുക്കള്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.പക്ഷേ സുനന്ദ മരിക്കും മുന്‍പ് ഈ ബന്ധുക്കളെ ആരെയും വിളിച്ചിട്ടില്ല സംസാരിച്ചിട്ടുമില്ല.സുനന്ദ മരിക്കുന്നതിനു മുന്‍പ് സംസാരിച്ച മാദ്ധ്യമ പ്രവര്‍ത്തക കേട്ടത് എന്ത് എന്ന് പുറംലോകം അറിയുന്നുമില്ല.

സുനന്ദയുടെ മരണം ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ആത്മഹത്യ ആണെങ്കിലും അല്ലെങ്കിലും  ഒരു കുറ്റകൃത്യമാണ്.സുനന്ദ മരണമടഞ്ഞ സമയം തൊട്ട്  തരൂരിന്‍റെ സെക്രട്ടറി നാരായണന്‍ മുതല്‍ വിവാദ നായികയും പാകിസ്ഥാനിലെ മാദ്ധ്യമ പ്രവര്‍ത്തകയുമായ മെഹര്‍ തരാര്‍ വരെയുള്ളവര്‍ ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യം ഇവിടെ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

ശശി നിരപരാധിയാണ്.പലരും പല രീതിയിലാണ് പറയുന്നത് എങ്കിലും പൊരുള്‍ ഒന്ന് തന്നെ.ഐ എസ് ഐ ഏജന്റ് എന്ന് സുനന്ദാ പുഷ്കര്‍ ലോകത്തോട്‌ വിളിച്ച് പറഞ്ഞ മെഹര്‍ തരാര്‍ മരണ വാര്‍ത്ത കേട്ട അടുത്ത സെക്കന്റില്‍ തന്നെ ട്വിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തി.

Mehr Tarar ‏@MehrTararJan 17

What the hell. Sunanda. Oh my God.

ഇതിനു ശേഷം മെഹര്‍ തരാര്‍ വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് ഇരുപതാം തിയതിയാണ്.ആദ്യ ട്വിറ്റ് തന്ന.സത്യം നിങ്ങളെ മോചിതനാക്കും എന്നാണ്.

Mehr Tarar ‏@MehrTararJan 20

The truth will set you free.In time.God. The One up there.

സുനന്ദയുടെ മരണ സമയത്ത് പാകിസ്ഥാനിലയിരുന്നു മെഹര്‍ തരാര്‍ എന്ന് നാം മറക്കരുത്.

സുനന്ദയുടെ ചിതയെരിയുന്ന സമയത്ത് ആശ്വസിപ്പിക്കാന്‍ ചെന്ന തരൂരിന്റെ കൈ തട്ടിമാറ്റിക്കളഞ്ഞ മകന്‍ ശിവ് മേനോന്‍ മാദ്ധ്യമങ്ങളെ കണ്ടപ്പോള്‍ തരൂരും അമ്മയും തമ്മില്‍ വളരെ അഗാധമായ പ്രണയമായിരുന്നു എന്ന് പറയാന്‍ ഒരു മടിയും കാണിച്ചില്ല .തലേ ദിവസം വരെ പരസ്യമായി പോരടിച്ചിരുന്ന സുനന്ദ -തരൂര്‍ ദമ്പതികളെ കുറിച്ചാണ് സുനന്ദയുടെ രണ്ടാം വിവാഹത്തില്‍ ജനിച്ച ശിവ് മേനോന്‍ പറയുന്നത് നാം ഓര്‍ക്കണം.സംഭവം നടക്കുന്ന സമയത്ത് ശിവ് ദുബായിലായിരുന്നു. തരൂരിന് വേണ്ടി ഇപ്പോഴും വാദിക്കുന്ന മെഹര്‍ തരാറുമായി അമ്മയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നല്ലോ എന്ന് ചോദിക്കാന്‍ ധൈര്യമുള്ള മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉണ്ടായില്ല എന്നത് വേറെ കാര്യം.

സമീപ കാലത്ത് മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ട മകനെ രക്ഷിക്കാന്‍ തരുര്‍ ശ്രമിച്ചു എന്ന് സുബ്രമണ്യം സ്വാമി ആരോപിച്ച കേസിലെ മുഖ്യ കഥാപാത്രമാണ് ശിവ് മേനോന്‍. മകന് ശേഷം ഇപ്പോൾ ഇതാ സുനന്ദയുടെ സഹോദരനും പറഞ്ഞിരിക്കുന്നു ശശി തരൂര്‍ നിരപരാധിയാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണൊ ഒരു കുറ്റകൃത്യം നടന്നോ ഇല്ലയോ എന്ന്‌ തീരുമാനിക്കേണ്ടത്‌?

ഈ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്ന പല കാര്യങ്ങളും അപ്രസക്തവും അവാസ്തവും ആണു. പിന്നെ “സ്വയം എന്തെങ്കിലും ഉപദ്രവകരമായി ചെയ്യുന്നത്‌ അസാധാരണമാണ്‌. അങ്ങനെ ചെയ്യുമെന്ന്‌ വിശ്വസിക്കാനുമാവില്ല. ”എന്നാണ് കഴിഞ്ഞ ദിവസം സുനന്ദയുടെ സഹോദരന്‍ പറഞ്ഞത്.

ഒരു ക്രൈം നടന്ന ശേഷം ബന്ധു മിത്രാദികളുടെ വിശ്വാസങ്ങള്‍ക്ക് ഒന്നും വലിയ പ്രാധന്യം ഇല്ല എന്ന കാര്യം വിദ്യാസമ്പന്നരായ ആളുകളെയൊന്നും ആരും ചെന്ന് പഠിപ്പിക്കേണ്ട കാര്യം ഇല്ല.ഇവിടെ തരൂർ അല്ല വിഷയം മറിച്ച് മരിച്ച വ്യക്തിയാണു. തരൂർ കൊല ചെയ്തു എന്ന് ആരും പറഞ്ഞിട്ടില്ല. അതിനാൽ തരൂരിനെ വെള്ളയ്യടിച്ചതുകൊണ്ട് കൊലപാതകം ഇല്ലാതാകുന്നില്ല. സുനന്ദ മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ലെന്ന്‌ കിംസ്‌ ഹോസ്പിറ്റൽ പറയുന്നുണ്ട്‌. പിന്നെ ആരാണു അല്‍പ്രാക്സ് എഴുതിയത്‌? എവിടെ നിന്നു വാങ്ങിച്ചു? ഒരിടത്ത്‌ “പത്ത്‌ ഗുളികയുള്ള ഒരു സ്ട്രിപ്പിൽ ഒന്ന്‌ രണ്ടു ഗുളികയാണ്‌ ശേഷിച്ചിരുന്നതെന്ന്‌ പോലീസ്‌ വൃത്തങ്ങൾ പറയുന്നു” മറ്റൊരിടത്ത്‌- 30/40 ഗുളികകൾ അകത്ത്‌ (ഏഷ്യാനെറ്റ്‌). അപ്പോൾ ഇവയുടെ സ്ട്രിപ്പ്‌ എവിടെപോയി?

1. മരണം നാലു മണിക്കൊ മുമ്പോ നടന്നിരിക്കാം!

2. മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നു SDM

3. മരണത്തിനു മുമ്പ്‌ പിടിവലി നടന്നു !

4. പിടിവലിക്ക്‌ ശേഷമാണു ഗുളികകൾ കഴിച്ചത്‌!! ( നിർബന്ധമായി ഗുളികകൾ വായിലൂടെ തിരുകിയാതാണോ!) അപ്പോൾ പിന്നെ എങ്ങനെയാ ഇത്‌ ആത്മഹത്യയാവുക??

5. സുനന്ദയുടെ മുറിയുടെ വാതിൽ അടച്ചിരുന്നില്ല! മരിച്ച (മരിക്കുന്ന) ആൾക്ക്‌ അടയ്ക്കാൻ പറ്റില്ലല്ലൊ!

6. ശരീരത്തിൽ 12 ൽ അധികം മുറിവുകൾ!!

7. ചില മുറിവുകൾ ഭാരമേറിയ വസ്തുകൊണ്ടു അടിച്ചത്‌! (പണ്ടു പറഞ്ഞതിനു വിരുദ്ധം! രക്തം വരാത്തവണ്ണം കഠിനമായി മർദ്ദിച്ചിരുന്നു!) ഈ മുറിവുകൾ സുനന്ദ  സ്വയം ഉണ്ടാക്കിയതാണോ? ഈ ഒരൊറ്റ കാരണം (പീഡനം) കൊണ്ട്‌ തരൂരിനെ മന്ത്രിസഭയിൽ നിന്നും ലോക്‌ സഭയിൽ നിന്നും ഉടൻ പുറത്താക്കേണ്ടതാണു!!

8. ശരീരത്തിൽ പല്ലിന്റെ പാടുകൾ! (സ്വയം ആരും കടിക്കില്ലല്ലോ? ആരുടെയാണിവ??) വൈകീട്ട്‌ 7.30 ഓടെ സുനന്ദ മരിച്ചെന്ന്‌ അറിഞ്ഞിട്ടും തരൂർ എന്തിനാണു ട്വിറ്ററിൽ 8.01 നു അവർക്ക്‌ സുഖമില്ല എന്ന്‌ എഴുതിയത്‌? http://keralaforum.webs.com/Twitter1.jpg സുനന്ദയെ എന്തിനാണു 4.30 നും 5.30 നും ഉണർത്താൻ ശ്രമിച്ചത്‌? അറ്റന്റർ നാരായണൻ 5.30 ക്കും 7.30 ക്കും ഇടയിൽ എവിടെയായിരുന്നു. തരൂരിനെ ഫോൺ വിളിച്ചോ?

ഇത് വളരെ പ്രസക്തമായ ചോദ്യമാണു മാത്രമല്ല നാരായണന്‍ തരൂരിനെ ഫോൺ വിളിച്ചോ? നാരായണന് പറയാനുള്ള കാര്യങ്ങള്‍  മാദ്ധ്യപ്രവര്‍ത്തകര്‍ എന്ത് കൊണ്ട് ചോദിച്ചു അറിയാന്‍ ശ്രമിക്കുന്നില്ല.

ഒരു കുറ്റകൃത്യം അന്വേഷിക്കുന്നതിനു മുന്‍പ് ഇന്നയാള്‍ നിരപരാധിയാണ് എന്ന് പരമാവധി ആളുകളെ കൊണ്ട് പറയിപ്പിക്കുന്നത് അച്ഛന്‍ ഇവിടിയില്ല പത്തായത്തിലും ഇല്ല എന്ന് പറയുന്നതിനു തുല്യമാണ്.ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യാനുള്ള വിദ്യാഭ്യാസം ഒന്നും ലോകത്ത് ഇന്ന് വരെ ആരും നേടിയിട്ടില്ല എന്ന കാര്യവും ഒരു യാഥാര്‍ത്ഥ്യമാണ്.

Leave a Reply