728-pixel-x-90-2-learn
728-pixel-x-90
<< >>

തരൂരും സുനന്ദയും തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു?

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ ദുരൂഹസാഹചര്യത്തിലുള്ള മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മലയാളം ടെലിവിഷന്‍ ചാനലായ കൈരളി-പീപ്പിള്‍. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇരുവരും തമ്മില്‍ കയ്യാങ്കളി നടന്നിരുന്നു എന്ന് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. ശശി തരൂരിന്‍റെ സുഹൃത്തും തരൂര്‍ താമസിക്കുന്ന അതേ അപ്പാര്‍ട്ട്മെന്റിലെ നിവാസിയുമായ പീപ്പിള്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായെന്നും തരൂരിനെ സുനന്ദ അടിക്കുകയും മാന്തുകയും ചെയ്തെന്നും പീപ്പിളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം തരൂര്‍ തന്‍റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രേ. താന്‍ ആതഹത്യ ചെയ്യുമെന്ന് ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ലേഖികയോട് സുനന്ദ പറഞ്ഞിരുന്നതായും കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം പ്രമുഖ ദേശീയമാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുനന്ദയ്ക്ക്‌ കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ വിശദമായ പരിശോധനയില്‍ സുനന്ദയ്ക്ക്‌ വാതരോഗത്തിന്‍റെ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
ഭാര്യക്ക്‌ രോഗമാണെന്നും താന്‍ സമീപത്ത് ഉണ്ടാകണമെന്നും സുനന്ദയുടെ മരണത്തിന് മണിക്കൂറുകള്‍ മുമ്പ് തരൂര്‍ ട്വിറ്ററില്‍ സന്ദശം പോസ്റ്റ്‌ ചെയ്തിരുന്നു.
Shashi Tharoor ‏@ShashiTharoor39m

@dataindiatweets My wife’s illness means i need to be with her&will miss all 5 events of #JaipurLitFest 2014. Have promised to atone in 2015

Leave a Reply