728-pixel-x-90-2-learn
728-pixel-x-90
<< >>

തരൂരും സിംഗ്‌വിയും കോണ്‍ഗ്രസ് വക്താക്കള്‍

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് പാര്‍ടി വക്താവായി നിയമിച്ചു. ലൈംഗിക സിഡി വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയ അഭിഷേക് മനു സിംഗ് വിയെ തല്‍സ്ഥാനത് തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള നേതാവും എന്‍പിയുമായ പി സി ചാക്കോയും പുതിയ വക്താക്കളുടെ പട്ടികയില്‍ ഉണ്ട്.

അഞ്ച് മുതിര്‍ന്ന വക്താക്കളെയും 15 വക്താക്കളെയുമാണ്‌ പാര്‍ട്ടി നിയമിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി മുകുള്‍ വാസ്നിക് എന്നിവരാണ്‌ മുതിര്‍ന്ന വക്താക്കള്‍.

നേരത്തെ അഞ്ച് വക്താക്കള്‍ മാത്രമാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ അഞ്ച് മുതിര്‍ന്ന വക്താക്കളെയും 15 സാധാരണ വക്താക്കളെയും നിയമിക്കാനുള്ള തീരുമാനം. വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന തരൂരിന് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിന്‍റെ ഈ തീരുമാനം ആശ്വാസമാണ്.

2012ല്‍ സിംഗ്‌വിയുടേത് എന്ന പേരില്‍ ഒരു സെക്സ് വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഹൈക്കാമാന്‍ഡ് നിര്‍ദേശപ്രകാരം രാജിവെച്ച സിംഗ്‌വിക്കും ഇത് തിരിച്ചുവരവാണ്.

Leave a Reply