728-pixel-x-90-2-learn
728-pixel-x-90
<< >>

തരൂരിനെ മൈന്‍ഡ് ചെയ്യാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കരിന്‍റെ ദുരൂഹമരണവുമായി ബന്ധപെട്ട കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നിസംഗത. ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കെ ഉണ്ടായ വിവാദത്തിന്‍റെ പേരില്‍ തരൂരിനോട് കടുത്ത നീരസത്തിലാണ് നേതൃത്വം.

എഐസിസി യോഗം ഡല്‍ഹിയില്‍ ചേര്‍ന്ന ദിവസമായിരുന്നു സുനന്ദയുടെ മരണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ അതിനാല്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. തങ്ങളുടെ മൂക്കിന് താഴെ ഒരു കേന്ദ്രമന്ത്രിയുടെ, അതും രാജ്യാന്തരതലത്തില്‍ പ്രശസ്തനായ ഒരാളുടെ ഭാര്യ മരിച്ചിട്ടും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതികരണം ഡല്‍ഹി രാഷ്ട്രീയവൃത്തങ്ങളെ അദ്ഭുതപ്പെടുതിയിരിക്കയാണ്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ ഏറെയും തരൂരിനെ തിരിഞ്ഞുനോക്കുകയോ സുനന്ദയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. പലരും അനുശോചനസന്ദേശം അയച്ച് ചടങ്ങ്തീര്‍ത്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് , രാഹുല്‍ ഗാന്ധി എന്നിവര്‍ തരൂരിനെ സന്ദര്‍ശിക്കുകയോ  സുനന്ദയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാകട്ടെ സംസ്കാരത്തിന് ശേഷമാണ് എത്തിയത്. അഞ്ച് മിനുട്ട് മാത്രം തരൂരിന്‍റെ വീട്ടില്‍ ചെലവഴിച്ച് അവര്‍ സ്ഥലംവിടുകയും ചെയ്തു.

എ കെ ആന്റണി, വയലാര്‍ രവി തുടങ്ങിയ കേരളത്തില്‍ നിന്നുള്ള  നേതാക്കള്‍ ഒഴിച്ചാല്‍ ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിത്, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്‍ എന്നിവര്‍ മാത്രമാണ് തരൂരിന്‍റെ വീട്ടില്‍ എത്തുകയോ സംസ്കാരച്ചടങ്ങില്‍ പങ്കുടുക്കുകയോ ചെയ്ത കോണ്‍ഗ്രസ് പ്രമുഖര്‍.

കോണ്‍ഗ്രസ് നേതാക്കളുടെ അഭാവം ശ്രദ്ധേയമായ സംസ്കാരച്ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരായിരുന്നു കൂടുതലും. സുനന്ദയുടെ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ പലരുമെത്തി.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ശശി തരൂര്‍. ഗാന്ധി കുടുംബത്തിന്‍റെ ഈ താല്‍പര്യമാണ് തരൂരിനെ രാഷ്ട്രീയത്തില്‍ ഇറക്കിയതും കേന്ദ്ര മന്ത്രിസഭയില്‍ അംഗമാക്കിയതും. ഐപിഎല്‍ വിവാദത്തെത്തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്തായ ശേഷം തിരിച്ചുവരാന്‍ തരൂരിന് കഴിഞ്ഞതും ഈ പിന്തുണ കൊണ്ടായിരുന്നു.

Leave a Reply