728-pixel-x-90-2-learn
728-pixel-x-90
<< >>

തരാര്‍ , ഉരുകിത്തീരുന്ന മെഴുകുതിരി

  • വിവാദങ്ങളുടെ ദിനങ്ങളില്‍ മെഹറിന്‍റെ ട്വിറ്ററില്‍ വിരഹം നിറഞ്ഞ വരികളും ചിത്രങ്ങളും

ലാഹോര്‍: സുനന്ദ പുഷ്കറിന്‍റെ മരണത്തിലേക്ക് നയിച്ച വിവാദത്തില്‍ ഉള്‍പ്പെട്ട പാക്‌ പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വിറ്ററില്‍ തന്‍റെ പ്രൊഫൈല്‍ പടം മാറ്റി. ഉരുകിത്തീരുന്ന മെഴുകുതിരിയുടെ ചിത്രമാണ്‌ ഇപ്പോള്‍ പ്രൊഫൈല്‍ പടത്തിന്‍റെ സ്ഥലത്ത് തരാര്‍ ഉപയോഗിച്ചിരിക്കുന്നത്. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് ജിയോ ടെസ്എന്ന പാക്‌ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ട് തവണ മാത്രമേ താന്‍ ശശി തരൂരിനെ നേരില്‍ കണ്ടിട്ടുള്ളൂ എന്ന് അഭിമുഖത്തില്‍ തരാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ വെച്ചും ജൂണില്‍ ദുബായില്‍ വെച്ചും. മറ്റ് നിരവധി പേര്‍ ആ അവസരത്തില്‍ ഉണ്ടായിരുന്നെന്നും തരാര്‍ പറയുന്നു. താന്‍ ഒരു കഥാപാത്രം ആകുന്നതിന് മുമ്പും ശശി തരൂര്‍- സുനന്ദ ദാമ്പത്യജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെന്നും തരാര്‍ പറയുന്നുണ്ട്

എന്നാല്‍ തരാര്‍ -തരൂര്‍ വിവാദങ്ങള്‍ പുറത്തു വന്ന ശേഷം പ്രണയ നൈരാശ്യം വ്യക്തമാക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും മെഹറിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ചേര്‍ത്തിട്ടുണ്ട്.ഇതില്‍ ഏറ്റവും ശ്രദ്ധേയം   ‘Be someone with you who makes haappy’ എന്ന് എഴുതിയിരിക്കുന്ന ചിത്രത്തില്‍ ‘with’ എന്നെഴുതിയെ ശേഷം വെട്ടിക്കളഞ്ഞിരിക്കുന്ന ചിത്രവും അതിനു താഴെ മെഹര്‍ എഴുതിയിരിക്കുന്ന അഭിപ്രായവും ആണ്.

ഒപ്പം തന്നെ പ്രണയ നൈരാശ്യം പ്രതിഫലിപ്പിക്കുന്ന ഫരീദാ ഖാനുമിന്റെ ഒരു ഗസലും ഈ ദിവസങ്ങളില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്.അതിനു താഴെയും മെഹര്‍ ചില വിരഹ വരികള്‍ കുറിച്ചിട്ടുണ്ട്.

 

 

Leave a Reply