jio 800x100
jio 800x100
728-pixel-x-90
<< >>

തരംഗമായി കേരളത്തില്‍ ഹൃദയപക്ഷം

തിരുവനന്തപുരം:എല്ലാം ശരിയാകും എന്ന വാക്കില്‍ കേരളം വിശ്വാസമര്‍പ്പിച്ചു.വലിയ പ്രതീക്ഷ പുലര്‍ത്തിയ ബി ജെ പിക്ക് ആശ്വാസമായി നേമം മാത്രം.എല്ലാ മുന്നണിയെയും കടത്തിവെട്ടി കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി സി ജോര്‍ജ്ജ്.യു ഡി എഫ് ഘടകകക്ഷികള്‍ക്ക് വന്‍ തകര്‍ച്ച.

മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി എല്‍ ഡി എഫ് അധികാരം ഉറപ്പിച്ചു.മുന്നണിയിലെ പ്രമുഖരെല്ലാം വിജയിച്ചുകയറിയപ്പോള്‍ യു ഡി എഫിലെ പല നേതാക്കളും തൂത്തെറിയപ്പെട്ടു.തൃശൂര്‍ ജില്ല സമ്പൂര്‍ണ്ണമായി എല്‍ ഡി എഫ് പിടിച്ചെടുത്തു.കൊല്ലത്തും ആലപ്പുഴയിലും യു ഡി എഫിന് ഓരോ സീറ്റ് മാത്രം.കനത്ത പ്രഹരമേറ്റത് ഘടകകക്ഷികള്‍ക്ക്.ജെ ഡി യുവും ആര്‍ എസ് പി യും നാമാവശേഷമായി.കേരള കോണ്‍ഗ്രസ്സി(എം)നും തിരിച്ചടി.ലീഗ് നില ഭദ്രമെങ്കിലും മലപ്പുറത്തെയും കോഴിക്കോട്ടെയും കോട്ടകളില്‍ ശക്തമായി നിലകൊണ്ടത് പി കെ കുഞ്ഞാലിക്കുട്ടി മാത്രം.

ബി ജെ പി സീറ്റ് വരെ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും വിജയിച്ചത് നേമം മാത്രം.പാലക്കാടും മഞ്ചേശ്വരത്തും ഒരു ഘട്ടത്തില്‍ ലീഡ് ഉയര്‍ത്തിയെങ്കിലും വിജയത്തിലേക്കെത്തിയില്ല.

INDIANEWS24.COM T V P M

Leave a Reply