728-pixel-x-90-2-learn
728-pixel-x-90
<< >>

തമ്പി കണ്ണന്താനത്തിന്റെ വേർപാടിന് ഇന്ന് ഒരു വർഷം തികയുന്നു

മലയാളചലച്ചിത്ര സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനത്തിന്റെ വേർപാടിന് ഇന്ന് ഒരു വർഷം തികയുന്നു.

കച്ചവട സിനിമകള്‍ക്ക് തന്‍റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. നടൻ മോഹൻലാലിനെ സൂപ്പർതാര പദവിയിൽ പ്രതിഷ്ഠിച്ച, ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിവയാണ്. മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004-നു ശേഷം മലയാളചലച്ചിത്രവേദിയിൽ സജീവമല്ലാതെയായി. ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ നിർവ്വാഹക സമിതി അംഗമായിരുന്നു.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11നു് ജനനം. കോട്ടയം എം സി സെമിനാരി ഹയർ സെക്കന്ററി സ്ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ കുഞ്ഞുമോൾ, മക്കൾ ഐശ്വര്യ, ഐഞ്ചൽ. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ൽ താവളം എന്ന ചിത്രത്തിലൂടെ സംവിധായകനായി. എന്നാൽ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ആണ് പ്രശസ്തനാകുന്നത്. 2018 ഒക്ടോബർ 2ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

മാസ്റ്റർ സംവിധായകന്റെ സ്മരണയ്ക്കു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രണാമം അർപ്പിച്ചു.

Courtesy : FEFKA Directors’ Union Facebook Post in commemoration with the First death anniversary of the master director Thampi Kannanthanam.

Leave a Reply