728-pixel-x-90-2-learn
728-pixel-x-90
<< >>

തമ്പാനൂരിന് ആധുനികമുഖം നൽകി കെ എസ് ആർ റ്റി സിയുടെ ഷോപ്പിങ്ങ് സമുച്ചയം

തിരുവനന്തപുരം:തലസ്ഥാന നഗരിക്ക്  ആധുനിക പ്രൗഡി പകർന്ന് കെ എസ് ആർടിസിയുടെ ബഹുനില ബസ് ടെർമിനൽ കോംപ്ലക്സ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദൻ ചടങ്ങിൽ ആശംസകൾ നേർന്നു.  കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പ്രതിബന്ധങ്ങളെ അതിജീവിച്ച് പൂർത്തിയാകുമ്പോൾ  തിരുവനന്തപുരം നഗര സിരാകേന്ദ്രമായ തമ്പാനൂരിന്റെ പൊടി പിടിച്ച മുഖം കൂടിയാണ് കമനീയമാകുന്നത്.

3.50 ചതുരശ്രയടി വിസ്തീർണത്തിൽ പന്ത്രണ്ട് നിലകളിലുള്ള ഈ അധുനിക ഷോപ്പിങ്ങ് സമുച്ചയത്തിൽ മൾട്ടിപ്ലെക്സ് തീയേറ്റർ, സൂപ്പർ മാർക്കറ്റ് ഫുഡ്കോർട്ട് തുടങ്ങിയവയ്ക്കെല്ലാമുള്ള ആധുനിക സംവിധാനമുണ്ട്. മൂന്നു നിലകളിലായി 250 കാറുകൾക്കും 500 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനുള്ള മൾട്ടിലെവൽ പാർക്കിങ്ങ് സൗകര്യം ഷോപ്പിങ്ങ് കോപ്ലക്സിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒരേ സമയം അഞ്ചു ബസ്സുകൾക്ക് വരുവാനും 25 ബസ്സുകൾക്ക് പുറപ്പെടുന്നതിനുമുള്ള സംവിധാനം ബസ് ടെർമിനലിന്റെ ഭാഗമായി ഉണ്ടാകും. യാത്രക്കാർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബസ്സുകളുടെ വരവും പോക്കും സംബധിച്ച വിശദാംശങ്ങൾ ഡിജീറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. സെൻട്രലൈസ്ഡ് എയർകണ്ടീഷൻ സംവിധാനവും എസ്കലേറ്റർ ലിഫ്റ്റ് സൗകര്യങ്ങളും ഷോപ്പിങ്ങ് കോപ്ലക്സിലുണ്ട്. കെ എസ് ആർടിസിയുടെ ഭരണ നിർവ്വണകാര്യങ്ങൾക്കായി പ്രത്യേക കെട്ടിടം ഷോപ്പിങ്ങ് കോംപ്ലക്സിനു സമീപത്തായി പണിതുയർത്തിയിട്ടുണ്ട്.

ksrtc complex 2ബസ് ടെർമിനലിനെ എതിർവശത്തുള്ള റെയിൽ വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് സ്കൈവാക്ക് നിർമ്മിക്കുവാനും പദ്ധതിയുണ്ട്. ഷോപ്പിങ്ങ് കോമ്പ്ലക്സിലെ വാണിജ്യകേന്ദ്രങ്ങൾ ലേലം ചെയ്തു നൽകുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. ഉദ്ഘാടനം കഴിഞ്ഞാലും പണി പൂർത്തീകരിച്ച് പ്രവർത്തനത്തിനു പൂർണ്ണ സജ്ജമാകാൻ ഒരുമാസം കൂടിയെങ്കിലും കഴിയും. ഉടൻ തന്നെ കെ എസ് ആർടിസി ട്രയൽ റൺ നടത്തിത്തുടങ്ങുമെന്നും എത്രയും വേഗം സർവ്വീസുകളുടെ നിയന്ത്രണം പുതിയ ടെർമിനലിലേക്ക് മാറ്റുമെന്നും കെ എസ് ആർടിസി അധികൃതർ അറിയിച്ചു. കെ എസ് ആർടിസിക്കു വേണ്ടി ബി ഒ റ്റി അടിസ്ഥാനത്തിൽ കെ റ്റി ഡി എഫ് സിയാണ് ഷോപ്പിങ്ങ് കോപ്ലക്സ് നികോപ്ലർമ്മാണത്തിനു ചുക്കാൻ പിടിച്ചത്. പ്രമുഖ നിർമ്മാണസ്ഥാപനമായ ഹാരിസൺ മലയാളം ലിമിറ്റഡ് ആണ് നിർമ്മാണ കരാർ ഏറ്റെടുത്തത്.

INDIANEWS24 TVM RANJITH

Leave a Reply