728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ് സൂപ്പർ താരം അജിത്തിന് പ്രതിഫലം 28 കോടി !

പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർ താരം അജിത്തിന് പ്രതിഫലം 28 കോടി. ആരംഭത്തിന്റെയും വീരത്തിന്റെയും വിജയമാണ് അജിത്തിന്റെ പ്രതിഫലം കുത്തനെ AJITH 2ഉയർത്തിയത്. ഇക്കണക്കിന് പോയാൽ അടുത്തവർഷമാകുമ്പോഴേക്കും പ്രതിഫലം 50 കോടിയാകും. പ്രൊഡ്യൂസർ എ.എം. രത്തിനം പ്രതിഫലത്തുക ഉടൻ സമ്മതിക്കുകയും ചെയ്തു. ഗൗതം മേനോന്റെ പടത്തിലാണ് അജിത്ത് എപ്പോൾ അഭിനയിക്കുന്നത്. അതിന്റെ പ്രതിഫലം 25 കോടിയാണ്.

എ.എം. രത്തിനത്തിന്റെ പുതിയ പടത്തിലേക്കാണ് 28 കോടിക്ക് അജിത്തിനെ ബുക്ക് ചെയ്തത്. ദൃശ്യത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ഉലകനായകൻ കമലഹാസന് പ്രതിഫലം 20 കോടിയാണ്. തമിഴ് താരങ്ങളുടെ പ്രതിഫല ഉയർച്ച എന്നും വാർത്തയാണ്. യന്തിരനിൽ അഭിനയിക്കാൻ രജനീകാന്ത് വാങ്ങിയത് 50 കോടിയാണെന്ന് അന്ന് വാർത്ത വന്നിരുന്നു. ശമ്പളത്തിന്റെ പകുതി മാത്രം പ്രതിഫലത്തുകയായി കാണിക്കുന്ന താരങ്ങളുടെ വീട്ടിൽ അടുത്തിടെ റെയ്ഡ് നടന്നതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ, വാങ്ങുന്ന ശമ്പളത്തിന് കൃത്യമായി ടാക്സ് അടയ്ക്കുന്ന താരമെന്ന അംഗീകാരം കിട്ടിയ നടനാണ് അജിത്ത്.

ASHA M INDIANEWS24

Leave a Reply