ചെന്നൈ:വേനലില്‍ സംസ്ഥാനം വരള്‍ച്ച നേരിടുമ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്ന വെള്ളമെങ്കിലും നിലനിര്‍ത്താന്‍ തമിഴ്നാട്ടില്‍ മന്ത്രി നടപ്പാക്കിയ തന്ത്രം പാളി.മന്ത്രി സെല്ലൂര്‍ രാജയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിച്ച് ബുദ്ധിപരമായ നീക്കം നടത്തിയത്.
വൈഗ ഡാമിലായിരുന്നു പരീക്ഷണം.വെള്ളം ആവിയായി പോകാതിരിക്കാന്‍ വെയിലേല്‍ക്കാതെ സംരക്ഷിക്കാനായിരുന്നു പദ്ധതി.ഇതിനായി പത്ത് ലക്ഷം രൂപ മുടക്കി ടെര്മോകോള് ഷീറ്റുകള്‍ വാങ്ങി സെല്ലോടോപ്പുകൊണ്ട് കൂട്ടിയോജിപ്പിച്ച് ഡാമില്‍ വിരിച്ചു.ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ മന്ത്രിയും കൂട്ടരും നിര്വൃതികൊള്ളുന്നതിനിടെ ശക്തമായ കാറ്റില്‍ വെള്ളത്തിന് മുകളില്‍ വിരിച്ച ടെര്മോകോളെല്ലാം കരയ്ക്കടിഞ്ഞു.ഡാമിലെ ജലനിരപ്പും പ്രശ്നമായി.
ടെര്മോകോളുകള് കരയ്ക്കടിഞ്ഞതിനൊപ്പം കൂറേയധികം ചെറിയ കഷണങ്ങളായി നുറുങ്ങി ജലം മലിനമാകുകയും ചെയ്തു.ഇത് കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.തമിഴ്നാട്ടിലെ ആറ് ജില്ലക്കാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതാണ് വൈഗ ഡാം.
INDIANEWS24.COM Chennai