728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ് നടൻ ജീവയും സംവിധായകൻ രവി കെ ചന്ദ്രനും അറസ്റ്റില്‍

ചെന്നൈ:തമിഴ് നടൻ ജീവയെയും സംവിധായകൻ രവി കെ ചന്ദ്രനും സിനിമ ചിത്രീകരിച്ചതിന്റെ പേരിൽ അറസ്റ്റിലായി.മൊറോക്കൊയിൽ ചിത്രീകരിക്കുന്ന യാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അറസ്റ്റ്.തെരുവിൽ ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞു പോലീസ് എത്തിയതായിരുന്നു.ഔട്ട് ഡോർ ചിത്രീകരണത്തിനു അനുമതി കൊടുത്തിരുന്നില്ല.അത് അന്വേഷിക്കാൻ എത്തിയ പോലീസ് കണ്ടത് ജീവ അവതരിപ്പിക്കുന്ന കഥാ പാത്രത്തെ തീവ്ര വാദികൾ തട്ടികൊണ്ട് പോകുന്ന ദൃശ്യം കാമറയിൽ പകർത്തുന്നതായിരുന്നു.ഇത് തങ്ങളുടെ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തതു്.ഒടുവിൽ മറ്റു പലരും ഇടപെട്ടു ഇവരെ മോചിപ്പിക്കുകയായിരുന്നു.പ്രശ്നം പരിഹരിച്ച ശേഷം മറ്റൊരിടത്ത് ഷൂട്ടിംഗ് തുടർന്നു.

JITHESH INDIANEWS24

Leave a Reply