728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ് ജനത വിജയിച്ചു; ഞായറാഴ്ച്ച രാവിലെ ജെല്ലിക്കെട്ട്

ചെന്നൈ:തമിഴ്‌നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ഞായറാഴ്ച രാവിലെ ജെല്ലിക്കെട്ട് നടക്കുമെന്ന് മുഖ്യമന്ത്രി ഒ പനീർ സെൽവം പ്രഖ്യാപിച്ചു.മധുരയിലെ ആളാകാനെല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട് രാവിലെ പത്തിന് മുഖ്യമന്ത്രിയായിരിക്കും ഉദ്ഘാടനം ചെയ്യുക.തുടർന്ന് മറ്റു ജില്ലകളിൽ നടക്കുന്നവ തമിഴ്‌നാട്ടിലെ വിവിധ മന്ത്രിമാർ ഉദ്ഘാടനം ചെയ്യും.

ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഗവർണർ വിദ്യാസാഗർ റാവു അംഗീകാരം നൽകിയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയിരുന്നു.മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജെല്ലിക്കെട്ട് സംഘടകരുമായും ജില്ലാ അധികൃതരുമായും കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് മൈതാനങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.

രാഷ്ട്രീയ പാർട്ടികളുടെയോ നേതാക്കന്മാരുടെയോ പിന്തുണയില്ലാതെ തമിഴ് ജനത ഒറ്റകെട്ടായി നടത്തിയ ദിവസങ്ങളായുള്ള സമരമാണ് ഇപ്പോൾ വിജയത്തിലേക്കെത്തിയിരിക്കുന്നത്.ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചിൽ വൻ പ്രക്ഷോഭമാണ് നടന്നത്.അഞ്ച് ലക്ഷത്തോളം ആളുകളാണു കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്.

INDIANEWS24.COM Chennai

Leave a Reply