jio 800x100
jio 800x100
728-pixel-x-90
<< >>

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി അന്തരിച്ചു.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി (94) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു.മക്കളായ എം.കെ. സ്റ്റാലിനും,കനിമൊഴിയും കുടുംബാംഗങ്ങളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഇടപെടല്‍ ശേഷിയുള്ള നേതാവായിരുന്നു കരുണാനിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അണ്ണാദുരൈക്ക് ശേഷം ദ്രാവിഡ പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ കരുണാനിധി കരുത്തുറ്റ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു.തമിഴ്നാടിന്‍െ സാമൂഹ്യ നവോത്ഥാനത്തിന് വലിയ പങ്ക് വഹിച്ചയാളാണ്. അഞ്ച് തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച അദ്ദേഹം ഇന്ത്യയിലെ അതികായനായ രാഷ്ട്രീയ നേതാവായിരുന്നു. തമിഴ് ഭാഷയ്ക്കും, സംസ്‌കാരത്തിന്റെ വലിയ സംഭാവന നല്‍കിയ സാംസ്‌കാരിക നായകന്‍ കൂടി ആയിരുന്നു. കവിയും, ഉജ്ജ്വലവാഗ്മിയും ചലച്ചിത്രകാരനും ആയിരുന്ന അദ്ദേഹം ഇരുപതാം വയസ്സില്‍ ആദ്യ ചിത്രമായ രാജകുമാരിക്ക് തിരക്കഥയൊരുക്കിയാണ് ചലച്ചിത്രലോകത്തേക്ക് കടന്ന് വന്നത്. നിരവധി പരിഭാഷകളടക്കം ഇരുന്നൂറോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു.തമിഴ് മക്കള്‍ അദ്ദേഹത്തെ ആദരപൂര്‍വ്വം കലൈജ്ഞര്‍ എന്ന പേരിലാണ് അഭിസംബോധന ചെയ്തിരുന്നത്.1972 ല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന എം.ജി.ആറും കരുണാനിധിയും വേര്‍പിരിഞ്ഞത് അന്ന് തമിഴ് രാഷ്ട്രീയ രംഗത്ത് ഏറെകോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.karu.jpeg
നാഗപട്ടണം ജില്ലയിലെ തിരുകുവളെയില്‍ 1924 ല്‍ ജനിച്ച മുത്തുവേല്‍ കരുണാനിധി ഇ.വി. രാമസ്വാമിയുടെ ശിഷ്യനായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു ഭാര്യമാര്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.പരേതയായ പത്മാവതി അമ്മാള്‍, രാജാത്തി അമ്മാള്‍, ദയാലു അമ്മാള്‍. മക്കളായ എം.കെ. സ്റ്റാലിനും, കനിമൊഴിയും രാഷ്ടീയത്തില്‍ സജീവമായിട്ടുണ്ട്. എം.കെ.അഴഗിരി,എം.കെ. മുത്തു, എം.കെ.തമിഴരശ്,എം.കെ.സെല്‍വി എന്നിവര്‍ മറ്റു മക്കള്‍.

INDIANEWS24 CHENNAI DESK

Leave a Reply