jio 800x100
jio 800x100
728-pixel-x-90
<< >>

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ്-19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ്-19 സ്ഥിരീകരിച്ചു.രാജ്ഭവനിലെ നിരവധി ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 29 മുതല്‍ ഗവര്‍ണര്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.  മൈല്‍ഡ് കോവിഡ് ആയതിനാല്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിയാനാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും കാവേരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഗവര്‍ണറെ നിരീക്ഷിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

INDIANEWS 24 CHENNAI  DESK 

Leave a Reply