728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ്‌നാട് ആവശ്യപ്പെട്ടാല്‍ ജയയെ അവിടത്തെ ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക

ബംഗളുരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്‌നാടിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിതയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്ന് കര്‍ണാടക സര്‍ക്കാര്‍.കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിതയെ തമിഴ്‌നാട് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അവിടേക്ക് മാറ്റാനൊരുക്കമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.ജയയുടെ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി പരിഗണിക്കും.
ജാമ്യം നിഷേധിക്കുകയാണെങ്കിലും തമിഴ്‌നാട്ടിലെ ജയിലിലേക്ക് മാറ്റിന്നതില്‍ തടസ്സമൊന്നുമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.കേസ് പരിഗണിച്ച ബംഗളുരുവിലെ പ്രത്യേക കോടതി വിധി വന്ന കഴിഞ്ഞ 27 മുതല്‍ ജയലളിത ഉള്‍പ്പെടെയുള്ള നാല് കുറ്റവാളികള്‍ പരപ്പന അഗ്രഹാര ജയിലിലാണ്.തോഴി ശശികല,വളര്‍ത്തുമകന്‍ സുധാകരന്‍,ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് ജയിലില്‍ കഴിയുന്നത്.

കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.ഒരുവര്‍ഷം മുമ്പ് കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ആദ്യം ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ജയലളിതയ്ക്ക് ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ അനധികൃത സ്വത്ത് സമ്പാദനം മനുഷ്യാവകാശ ലംഘനമായി നിരീക്ഷിച്ചുവെന്നതും കണക്കിലെടുക്കേണ്ടതാണ്.

INDIANEWS24.COM BENGALURU

Leave a Reply