ചെന്നൈ: തമിഴ്നാട്ടില്‍ തിരുച്ചിറപ്പിള്ളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 10 പേര് മരിച്ചു. മധുര-തിരുച്ചിറപ്പിള്ളി ദേശീയ പാതയില്‍ തുവരന്കുറിച്ചിയില് പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
നാഗര്‍ കോവിലില്‍ നിന്നും തിരുപ്പതിക്ക് പോയ ട്രാവലര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.
INDIANEWS24.COM Chennai