728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ്‌നാട്ടില്‍ മദ്യത്തിന് വില കൂട്ടാന്‍ തീരുമാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 180 ലിറ്റര്‍ ലിക്കറിന് 12 രൂപ വരെ വര്‍ദ്ധിക്കും. ഒരു കുപ്പി ബിയറിന്റെ വിലയില്‍ പത്ത് രൂപയും കൂടും.

പുതിയ നിരക്ക് ഉടനെ പ്രാബല്യത്തിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ 88 രൂപ വിലയുള്ള 180 മില്ലി ലിറ്റര്‍ ഓര്‍ഡിനറി മദ്യത്തിന്റെ വില 100 രൂപയാകും. മീഡിയം ഇനത്തിനുണ്ടായിരുന്ന 100 രൂപ വിലയില്‍ നിന്നും 110 ആയിമാറും. പ്രീമിയം ബ്രാന്‍ഡ് മദ്യങ്ങളുടെ വിലയില്‍ പത്ത് രൂപയിലധികം വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍(ടാസ്മാക്) കടകള്‍ വഴി ഓര്‍ഡിനറി, മീഡിയം, പ്രീമിയം എന്നീ ഇനങ്ങളില്‍ തരംതിരിച്ചാണ് മദ്യവില്‍പ്പന നടത്തുന്നത്.

ഇതിന് മുമ്പ് തമിഴ്‌നാട്ടില്‍ 2014ലാണ് മദ്യവില കൂട്ടിയത്. നടപടി പ്രാബല്യത്തിലാക്കുക വഴി പ്രതിവര്‍ഷം 5000 കോടി രൂപയുടെ വരുമാന വര്‍ദ്ധന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ടാസ്മാക് മദ്യക്കടകളില്‍ ആഴ്ചയില്‍ സാധാരണ ദിവസങ്ങളില്‍ മൊത്തം 70 കോടിയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ട്. വാരാന്ത്യങ്ങളിലും ഉത്സവവേളകളിലും 90 മുതല്‍ 100 കോടി രൂപയുടെ വില്‍പ്പനയാണ് നടക്കുന്നത്.

INDIANEWS24.COM Chennai

Leave a Reply