jio 800x100
jio 800x100
728-pixel-x-90
<< >>

തമിഴ്‌നാട്ടില്‍ ഇനി സൗജന്യ വൈഫൈയും വരുന്നു

ചെന്നൈ:തമിഴ്‌നാട് സര്‍ക്കാര്‍ 50 ഇടങ്ങളിലായി സൗജന്യ വൈഫൈ സ്ഥാപിക്കാനൊരുങ്ങുന്നു.മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റവും പുതിയതായി ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.’അമ്മ’ എന്ന പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട ജനോപകാര പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇതും നടപ്പാക്കുക.

ബസ്സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ 50 സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സ്ഥാപിക്കുക.തുടക്കത്തില്‍ പത്ത് കോടി രൂപ ഇതിനായി ചിലവഴിക്കും.പദ്ധതിക്കായി ഓരോ വര്‍ഷവും ഒന്നര കോടി രൂപവീതവും ചിലവ് വരും.കേരളത്തിനൊപ്പം നടന്ന തമിഴ്‌നാട്ടിലെയും തിരഞ്ഞെടുപ്പ് കാലത്ത് ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ വൈഫൈ.

INDIANEWS24.COM Chennai

Leave a Reply