728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ്‌നാട്ടിലെ എം എല്‍ എ ശമ്പളം ഒരു ലക്ഷത്തിന് മേലെയാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ എം എല്‍ എ മാരുടെ ശമ്പളം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന നിയസസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇക്കാര്യം പ്രഖ്യാപിച്ചു. 1,05,000 രൂപയാണ് തമിഴ്‌നാട്ടിലെ എം എല്‍ എ മാരുടെ പുതുക്കിയ ശമ്പളം.

സഭ ഒന്നടങ്കം കരഘോഷത്തോടെയാണ് പ്രഖ്യാപനം ഏറ്റെടുത്തത്. നിലവില്‍ 55,000 രൂപയാണ് ഇവിടത്തെ എം എല്‍ എ ശമ്പളം. എം എല്‍ എ മാര്‍ക്ക് സ്വന്തം നിയോജകമണ്ഡലത്തില്‍ നടപ്പാക്കാവുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഫണ്ടിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട് രണ്ട് കോടിയില്‍ നിന്നും രണ്ടര കോടി രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഇതുകൂടാതെ മുന്‍ എം എല്‍ എമാര്‍ക്കുള്ള പെന്‍ഷന്‍ തുകയും കൂട്ടിയിട്ടുണ്ട്. 12,000 രൂപയില്‍ നിന്നും 20,000 രൂപയായാണ് കൂട്ടിയത്. തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലെ എം എല്‍ എ ശമ്പളം പ്രതിമാസം 39,500 രൂപയാണ്.

INDIANEWS24.COM Chennai

Leave a Reply