728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴ്നാട്ടിൽ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണം ജാതീയ അധിഷേപം

ആരക്കോണം: തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത് അദ്ധ്യപകരുടെ ജാതീയ അധിക്ഷേപം മൂലം നാല് വിദ്യാര്‍ത്ഥികൾ സമീപത്തുള്ള കിണറ്റില്‍ ചാടി കൂട്ട  ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടികളെ ശരീരികമായും മാനസികമായും പീഡിപ്പിച്ച അദ്ധ്യപികമാർക്കെതിരെ ഉള്ള നിയമനടപടികൾ സസ്പെൻഷനിൽ അവസാനിച്ചു. മാർക്ക് കുറഞ്ഞതാണ് മരണത്തിന് കാരണം എന്നുള്ള വാദം തെറ്റാണെനും നന്നായി പരീക്ഷ എഴുതിയിട്ടും മാർക്ക് നൽകാത്തതിനെ ചോദ്യം ചെയ്തപ്പോൾ പ്രിൻസിപ്പാള്‍ അടക്കമുള്ള അദ്ധ്യാപകരുടെ ജാതി വെറി കലർന്ന അധിക്ഷേപങ്ങൾ ആണ് കൂട്ടഅത്മഹത്യക്ക് കാരണമെന്നും മരിച്ച പെൺകുട്ടികളുടെ സഹവിദ്യാർഥികൾ പറഞ്ഞു.

ശങ്കരി, രേവതി, മനീഷ, ദീപ എന്നീ കുട്ടികളാണ് അത്മഹത്യ ചെയ്തത്.ഇതിൽ എല്ലാവരും വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ചു വളർന്നവരാണ്. ഉത്തരമെഴുതിയിട്ടും മാർക്ക് കുറച്ചതെന്തിനെന്ന് ടീച്ചർമാരോട് ചോദിച്ചതിന് പ്രതികാരമായി പ്രിൻസിപ്പാൾ ഇവരുൾപടെ 11 കുട്ടികളെ ഉത്തരപ്പേപറും പിടിച്ച് 4 മണിക്കൂർ വെയിലത്ത് നിർത്തിയെന്ന് ഇവരുടെ സഹപാഠിയായ അഭിനയ പറയുന്നു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയാൽ അദ്ധ്യപകരെ അറസ്റ്റ് ചെയുമെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ 98 ശതമാനം മാര്‍ക്ക് നേടിയിട്ടും മെഡിക്കല്‍ സീറ്റ് കിട്ടാത്തതിനാൽ ജീവനൊടുക്കിയ ദളിത് വിദ്യർഥി അനിതയുടെ വഴിയെ നാല് പെൺകുട്ടികൾ കൂടി ജീവിതത്തോട് വിടപറഞ്ഞിട്ടും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോ വിദ്യാഭ്യാസ മന്ത്രി സെങ്കോട്ടൈയനോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

AKSHAY TOMY INDIANEWS24.COM

Leave a Reply