728-pixel-x-90-2-learn
728-pixel-x-90
<< >>

തമിഴകത്തിന്റെ അമ്മയ്ക്ക് വിട

ചെന്നൈ: തമിഴകത്തിന്റെ ‘അമ്മ മണ്ണോടു ചേർന്നു.ചൊവ്വാഴ്ച വൈകീട്ട് 6.20ന് മറീന ബീച്ചിൽ എം ജി ആർ സ്‌മൃതുമണ്ഡപത്തിനോട് ചേർന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയായ ജയയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെ നടത്തിയ സംസ്കാര ചടങ്ങിൽ രാഷ്ട്രത്തിന്റെ കര, നാവിക, വ്യോമ സേനകളും ആദരവർപ്പിച്ചു.

തോഴി ശശികലയാണ് ജയലളിതയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്‌തത്. ചന്ദനപേടകത്തില്‍വെച്ചാണ് ജയലളിതയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടത്തിയത്. ഹൈന്ദവാചാര പ്രകാരമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, നിയുക്ത മുഖ്യമന്ത്രി പനീര്‍ശെല്‍വം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എന്നിവരുള്‍പ്പടെ, നിരവധി പ്രമുഖര്‍ സംസ്‌ക്കാരചടങ്ങില്‍ പങ്കെടുത്തു.

രാവിലെ മുതല്‍ രാജാജിഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ജയലളിതയുടെ മൃതദേഹത്തില്‍ പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അതിനുശേഷം വൈകുന്നേരം നാലരയോടെയാണ് മറീന ബീച്ചിലെ സംസ്‌ക്കാര സ്ഥലത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചത്. വിലാപയാത്ര കടന്നുപോയ വഴിയില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.

ചൊവാഴ്ച പകൽ പൊതുദർശനത്തിനു വച്ച ചെന്നൈയിലെ രാജാജി ഹാളിൽ രാഷ്‌ട്രപതി പ്രണബ് മുഖർജി എത്തി ആദരാഞ്ജലി അർപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെയെത്തി ആദരാഞ്ജലികളർപ്പിച്ചു.രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീർശെൽവം എന്നിവരെ കണ്ടു. അണ്ണാ ‍ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ജയയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി ചെന്നൈയിലെത്തി.കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രജാജി ഭവനിലെത്തി കേരളത്തിനു വേണ്ടി ആദരാഞ്ജലികളർപ്പിച്ചു.

INDIANEWS24.COM Chennai

Leave a Reply