728-pixel-x-90-2-learn
728-pixel-x-90
<< >>

തന്‍റെ ആശ്രമം തുറന്ന പുസ്തകം: അമൃതാനന്ദമയി

പാലക്കാട്: തന്‍റെ ആശ്രമം തുറന്ന പുസ്തകമെന്ന് അമൃതാനന്ദമയി. പാലക്കാട് പുത്തൂരില്‍ അമൃതാനന്ദമയി മഠത്തിന്‍റെ ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുന്‍ ശിഷ്യയായ ഗെയില്‍ ട്രേഡ്വെല്‍ തനിക്കും ആശ്രമത്തിനും എതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അമൃതാനന്ദമയിയുടെ വിശദീകരണം.

ആശ്രമത്തിന്‍റെ വരവുചെലവു കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ട്. വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലരും പലതും പറയുന്നത്. അതൊക്കെ മറക്കാനും പൊറുക്കാനും ശ്രമിക്കുകയാണ്. എന്നെ സേവിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ മറ്റുള്ളവരെ സേവിക്കുകയാണ് ചെയ്യുന്നത്.

എന്‍റെ കൈവശം ആയിരം കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ പട്ടിണി മാറ്റിയേനെ. മതവികാരം ഇളക്കിവിടാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ടെന്നും അമൃതാനന്ദമയി പറഞ്ഞു.

Leave a Reply