jio 800x100
jio 800x100
728-pixel-x-90
<< >>

“തന്റെയും ഭാര്യയുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു” ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്

ന്യൂയോർക്ക്‌:അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു.ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌. ട്രംപിന്റെ ഉപദേഷ്‌ടാവായ ഹോപ്‌ ഹിക്‌സിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചിരുന്നു. ഹിക്‌സുമായി അടുത്തിട പഴകിയതിനാൽ ട്രംപും മെലാനിയയും ക്വാറൻറീനിലായിരുന്നു.ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.‘തന്റെയും ഭാര്യയുടെയും കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഞങ്ങൾ നിരീക്ഷണത്തിലാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരും. ഞങ്ങൾ ഇരുവരും ഒന്നിച്ച് ഇത് മറികടക്കും’- ട്രംപ് ട്വിറ്ററിൽ കുറിച്ചു.അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം അവസാന റൗണ്ടുകളിലേക്ക് കടക്കുന്ന വേളയിൽ ക്വറന്റൈനിൽ പോകേണ്ടി വരുന്നത് ട്രംപിന് നിർണ്ണായകമാകും.

INDIANEWS24 US DESK 

Leave a Reply