728-pixel-x-90-2-learn
728-pixel-x-90
<< >>

തനിച്ച് ബസില്‍ കയറും, സ്റ്റോപ്പിലിറങ്ങാന്‍ നേരം സീറ്റ് വൃത്തിയാക്കും ഈ വളര്‍ത്തു നായ

സീറ്റില്‍:പതിവായി തനിച്ച് ബസില്‍ കയറി യാത്ര ചെയ്യുന്നൊരു നായ,പേര് എക്ലിപ്‌സ്.മനുഷ്യന്‍മാരെ പോലെ ബസ്സിന്റെ സീറ്റില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ ഇരിക്കും.ബസ്സിന്റെ ജനല്‍ ചില്ലിലൂടെ ഇറങ്ങേണ്ട സ്ഥലമെത്തയോ എന്നു നോക്കിക്കൊണ്ടിരിക്കും.സ്‌റ്റോപ്പെത്തി ഇറങ്ങുന്നതിന് മുമ്പായി ഇരുന്ന സീറ്റ് മറ്റുള്ളവര്‍ക്കായി നക്കി തുടക്കാനും മടിക്കില്ല ഈ മിടുക്കി.സാധാരണ ഫാന്റസി സിനിമകളില്‍ ഇത്തരം അവിശ്വസനീയമായ കഥാപാത്രങ്ങളെ കാണുമ്പോള്‍ സിനിമയല്ലേ എന്ന് ആയ്‌ക്കോട്ടെയെന്ന് തള്ളിക്കളയും.എന്നാല്‍ ഇത് വാസ്തവമാണെങ്കിലോ.വാഷിംഗ്ടണിലെ മേഴ്‌സി സ്ട്രീറ്റില്‍ താമസിക്കുന്ന ജഫ് യങ്ങിന്റെ വളര്‍ത്തുനായയാണിത്.

ഇതിനെ പറ്റി ഒരു പ്രമുഖ അന്തര്‍ദേശീയ ചാനലിലാണ് കൗതുക വാര്‍ത്ത അവതരിപ്പിച്ചിരുന്നു.പതിവായി ഡോഗ് പാര്‍ക്കില്‍ പോകാറുള്ള എക്ലിപ്‌സ് എന്ന നായ ആദ്യമായി ബസില്‍ കയറിയത് ഒരിക്കല്‍ അവിടേക്ക് പോകാന്‍ വൈകിയപ്പോഴാണ്.ഡോഗ് പാര്‍ക്കില്‍ പോകാന്‍ സമയമായപ്പോള്‍ യജമാനന്‍ വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് തീരന്‍ നിന്നു.അതിന് കാത്തുനില്‍ക്കാതെ എക്ലിപ്‌സ് ബസില്‍ ചാടി കയറി ഒരു സീറ്റില്‍ അടങ്ങിയിരുന്നു.സ്ഥലമെത്തിയപ്പോള്‍ ഇറങ്ങുകയും ചെയ്തു.ആദ്യമായി നടന്ന ഈ സംഭവത്തോടെ യജമാനയും ബസ് യാത്രികരും മറ്റും ഒന്ന് അമ്പരന്നെങ്കിലും ആളുകളെ പോലെ കൃത്യമായി കാര്യങ്ങള്‍ ചെയ്തതോടെ ആശങ്ക നീങ്ങി.

പിന്നീട് ഇതൊരു പതിവായി യജമാന ഡോഗ് പാര്‍ക്കിലേക്ക് നായയെ തനിച്ച് വിടും.ബസില്‍ കയറി അച്ചടക്കത്തോടെ യാത്ര ചെയ്യുന്ന നായ സ്ഥലമെത്തുമ്പോള്‍ തനിയെ ഇറങ്ങുന്നതും, പിന്നീട് ഡോഗ്‌സ് പാര്‍ക്കിലെത്തുന്ന യജമാനയ്‌ക്കൊപ്പം തിരികെ വരുന്നതും പതിവായപ്പോള്‍ എല്ലാവര്‍ക്കും കൗതുകമായി, ഹരമായി.വിവിധ മാധ്യമങ്ങള്‍ക്ക് രസമുള്ള വാര്‍ത്തയായി. ഇപ്പോഴിതാ എക്ലിപ്‌സ് എന്ന രണ്ടുവസസുകാരി നായ ലോകം മുഴുവനും ഒരു താരമായിരിക്കുന്നു.ജഫ് യങ്ങിന്റെ മേഴ്‌സര്‍ സ്ട്രീറ്റിലുള്ള വീട്ടില്‍ നിന്നും നാലമത്തെ സ്റ്റോപ്പിലാണ് ഡോഗ് പാര്‍ക്ക്.രണ്ട് വര്‍ഷമായി താന്‍ വളര്‍ത്തുന്ന നായയ്ക്ക് യാത്രകള്‍ വളരെ ഇഷ്ടമാണെന്ന് ജഫ് യങ്ങ് പറഞ്ഞു.

INDIANEWS24 WASHINGTON

Leave a Reply