താന്‍ രാഷ്ടീയത്തിലിറങ്ങുന്നില്ലെന്നും മാദ്ധ്യമങ്ങളില്‍ വരുന്നത് തനിക്കെതിരായി ഏതോ ചിലര്‍ നടത്തുന്ന കുപ്രചരണം മാത്രമാണ് എന്നും നടന് മമ്മൂട്ടി പ്രതികരിച്ചു. തനിക്കെതിരെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി ഇടതു സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ പ്രതികരണമാണ് തന്റെ ഫെയിസ് ബുക്ക് പേജിലൂടെ മഹാനടന് അറിയിച്ചത്. മാധ്യമങ്ങളില്‍ താന്‍ ഇലക്ഷനുമത്സരിക്കുന്നതായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്നും അത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണ് എന്നുമാണ് മമ്മൂട്ടി അറിയിച്ചത്. ജന്മഭൂമി പത്രമാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മത്സരിക്കാമെന്ന് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെങ്കിലും ഒരുകൈ നോക്കാമെന്നുതന്നെയാണ് സൂപ്പര്‍ താരത്തിന്റെ താത്പര്യമെന്ന് അടുത്തവൃത്തങ്ങള്‍ സൂചന നല്കുന്നു എന്നും വാര്‍ത്ത വന്നിരുന്നു. നേതൃത്വത്തിന്റെ സമ്മര്‍ദ്ദം ശക്തമായാല്‍ മമ്മൂട്ടിക്ക് നിഷേധിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. സിപിഎം നേതൃത്വം താരവുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു എന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. അത് മറ്റ് വാര്‍ത്താ മാധ്യമങ്ങള്‍ ഏറ്റെടുത്ത് ആഘോഷമാക്കുകയായിരുന്നു.
www.indianews24.com