728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം

തിരുവനന്തപുരം : സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് 21 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 11 സീറ്റ് . ബിജെപിയ്ക്ക് രണ്ടും എസ്ഡിപിഐ ക്ക് രണ്ടു സീറ്റും ഉണ്ട്. രണ്ടിടത്ത് സ്വതന്ത്രരും (ഒരാള്‍ യുഡിഎഫ് റിബല്‍) ഒരിടത്ത് യുഡിഎഫ് വിട്ടു മത്സരിച്ച കേരള കോണ്‍ഗ്രസും വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ 21 എണ്ണം കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചതും 16 എണ്ണം യുഡിഎഫ് ജയിച്ചതും ആയിരുന്നു.ഓരോ വാര്‍ഡുകള്‍ ബി.ജെ.പിയ്ക്കും എസ്.ഡി.പി.ഐയും ആയിരുന്നു
തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടില്‍ യുഡിഎഫ് വിജയിച്ചു. ഒരു വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട് വാര്‍ഡില്‍ സിപിഐ എമ്മിലെ എല്‍ ചന്ദ്രികാ കുമാരി വിജയിച്ചു.യുഡിഎഫിലെ ബി ആര്‍ രഞ്ജിനി രണ്ടാമതായി. കോണ്‍ഗ്രസിലെ എല്‍ അംബികയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയിലെ ബിന്ദുവും മത്സരിച്ചു.
കൊല്ലം ജില്ലയില്‍ ഒരു വാര്‍ഡിലായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ ഡി എഫിന് വാര്‍ഡ് നഷ്ടമായി.വിളക്കുടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കുന്നിക്കോട് നോര്‍ത്ത് (ഒന്നാം വാര്‍ഡ്) വാര്‍ഡില്‍ 146 വോട്ടിന് യുഡിഎഫ് പ്രതിനിധി ലീനാ റാണി വിജയിച്ചു .എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എം ലെ ബി റെജീനയെയാണ് പരാജയപ്പെടുത്തിയത് ബിജെപി ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ലീനാ റാണി. അന്ന് സി പി എം സ്ഥാനാര്‍ത്ഥി എ സബീന 350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.എ സബീനക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് സിപിഐ എം ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോട്ടയം ജില്ലയില്‍ ഒരു വാര്‍ഡിലായിരുന്നു തെരഞ്ഞെടുപ്പ് .ഇവിടെ യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസ് വിജയിച്ചു.രാമപുരം ഗ്രാമ പഞ്ചായത്ത് അമനകര 18ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തില്‍ കേരളകോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ബെന്നി തെരുവത്ത് 129 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചു. 1037 വോട്ട് പോള്‍ ചെയ്തതില്‍ കെ സി സഖറിയാസ് കോതമ്പനാനിയില്‍ (എല്‍ഡിഎഫ് സ്വത. – സിപിഐ) – 16, ബിനോയി തോമസ് (കോണ്‍. സ്വത) – 375 ബെന്നി, എബ്രഹാം തെരുവത്ത് (കേ. കോ. എം) – 504, ശ്രീരാജ് വി വിശ്വനാഫ് (ബിജെപി) – 133, സ്വതന്ത്രന്‍ – 9.
തൃശൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. ഒരു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചു. നാലെണ്ണം നിലനിര്‍ത്തി. ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പിജെ സിബി ആണ് വിജയിച്ചത്.
എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് മൂന്നു വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. രണ്ട് വാര്‍ഡ് നിലനിര്‍ത്തി.
കണ്ണൂര്‍ ജില്ലയില്‍ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും സീറ്റുകള്‍ നിലനിര്‍ത്തി. കണ്ണൂര്‍ ബ്ലോക്കിലെ വന്‍കുളത്തുവയല്‍ ഡിവിഷന്‍, ന്യൂമാഹി പഞ്ചായത്തിലെ ചവോകുന്ന്, പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, നടുവില്‍ പഞ്ചായത്തിലെ അറക്കല്‍ താഴെ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വന്‍കുളത്തുവയല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പ്രസീത 1717 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍ഡിഎഫ് 3150 വോട്ടും യുഡിഎഫിന് 1433 വോട്ടും ലഭിച്ചു. എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കൂടി. എല്‍ഡിഎഫിലെ എ ബിന്ദുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കാസര്‍കോട് ജില്ലയില്‍ രണ്ടു വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ചെറിയാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി ഇന്ദിര 300 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഇടുക്കിയില്‍ ജില്ലയില്‍ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഒരുസ്വതന്ത്രനും രണ്ട് യുഡിഎഫ് സ്ഥാനാര്‍ഥിയും വിജയിച്ചു.
ആലപ്പുഴ ജില്ലയില്‍ ആകെ തെരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡില്‍ എല്‍ഡിഎഫ് ഉണ്ടായിരുന്ന ഒരു വാര്‍ഡ് നിലനിര്‍ത്തി. യുഡിഎഫിന് ഉണ്ടായിരുന്ന രണ്ടു വാര്‍ഡ് പോയി.രണ്ടും ബിജെപി ജയിച്ചു. ഒരു വാര്‍ഡ് നിലനിര്‍ത്താനായി. ഒരിടത്ത് എസ്ഡിപിഐ സീറ്റ് നിലനിര്‍ത്തി.
വയനാട് ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷനായ കരിവള്ളിക്കുന്നില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റിനു ജോണ്‍ വിജയിച്ചു.എല്‍ഡിഎഫ് കഴിഞ്ഞ നവണ 55 വോട്ടിന് ജയിച്ച ഡിവിഷനാണ്.
മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് തദ്ദേശ വാര്‍ഡുകളില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യു ഡിഎഫും വിജയിച്ചു. ഒരുവാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന് ഒന്നു നഷ്ടമായി. കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടിയില്‍ വെട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. അവിടെ യുഡിഎഫ് ലീഡിലാണ്.
പത്തനംതിട്ട ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന രണ്ടു നഗരസഭാ ഡിവിഷനുകളില്‍ ഒന്നില്‍ എസ്ഡിപിഐയും ഒന്നില്‍ സ്വതന്ത്രനും ജയിച്ചു.
കോഴിക്കോട് ഒരു വാര്‍ഡിലേക്കായിരുന്നു ഉപതെരെഞ്ഞെടുപ്പ്. അത് എല്‍ഡിഎഫ് നിലനിര്‍ത്തി.
പാലക്കാട് ജില്ലയില്‍ രണ്ടു വാര്‍ഡും എല്‍ ഡി എഫ് നിലനിര്‍ത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോതച്ചിറ ഡിവിഷനില്‍ കെ പി ഉഷ 2373 വോട്ടിന് വിജയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 2100 ഭൂരിപക്ഷം മറികടന്ന് പോളിങ്ങില്‍ 1400 വോട്ടുകള്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കുറവ് വന്നിട്ടും 2373 വോട്ടുകള്‍ക്ക് സിപിഐഎം വിജയ കൊടി പാറിച്ചു.

Leave a Reply