കൊച്ചി:തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറ പൂർത്തിയായ ഘട്ടത്തിൽ സി പി എം നേതൃത്വം നൽകുന്ന ഇടതുമുന്നണി വ്യക്തമായ മേൽക്കൈ നേടി.439 പഞ്ചായത്തുകളിൽ എൽ ഡി എഫ് മുന്നേറുമ്പോൾ യു ഡി എഫ് 346 പഞ്ചായത്തുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.ആറു കോർപ്പറേഷനുകളിൽ നാലിലും എൽ ഡി എഫ് ലീഡ് ചെയ്യുന്നു.അതെ സമയം നഗരസഭകളിൽ ഏറെക്കുറെ ബലാബലത്തിലാണ് എൽ ഡി എഫും യു ഡി എഫും നീങ്ങുന്നത്.അതെ സമയം ജില്ലാ പഞ്ചായത്തുകളിൽ പത്തിടത്ത് എൽ ഡി എഫും നാലിടത്ത് യു ഡി എഫും ലീഡ് ചെയ്യുന്നു .ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരട്ടി ലീഡുമായാണ് എൽ ഡി എഫിന്റെ മുന്നേറ്റം.നൂറു സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ അമ്പതു സീറ്റുകളിൽ മാത്രമാണ് യു ഡി എഫ് മുന്നിലുള്ളത്.ബി ജെ പി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ പലയിടത്തും അപ്രതീക്ഷിത മുന്നേറ്റം നടത്തി.വർക്കല പോലുള്ള നഗരസഭകൾ ഉദാഹരണം.തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ശക്തമായ മുന്നേറ്റം നടത്തുകയാണ്.യു ഡി എഫിന് വെൽഫെയർ പാർട്ടിയുമായുണ്ടായ ബാന്ധവം ഗുണം ചെയ്തോ എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.വെൽഫെയർ ബാന്ധവം ഏറെ വിവാദമായ മുക്കത്ത് എൽ ഡി എഫ് മുന്നേറി.കൊച്ചിയിൽ യു ഡി എഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു എന്നത് യു ഡി എഫിന് ക്ഷീണമായി.അതെ സമയം കൊച്ചിയിൽ എൽ ഡി എഫ് മേയർ സ്ഥാനാർഥി എം.അനിൽകുമാർ മികച്ച വിജയം നേടി.ശക്തമായ മത്സരമാണ് കൊച്ചിയിൽ എൽ ഡി എഫ് കാഴ്ച വയ്ക്കുന്നത്.
INDIANEWS24 ELECTION DESK