jio 800x100
jio 800x100
728-pixel-x-90
<< >>

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ഇന്ന് കൂടി പേരുചേർക്കാം,നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11 വരെ.

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ഇന്ന്  ശനിയാഴ്‌ച കൂടി പേരുചേർക്കാവുന്നതാണ് കോവിഡ്- പശ്ചാത്തലത്തിൽ ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ–മെയിൽ ആയോ മറ്റൊരാൾ വശമോ എത്തിക്കാവുന്നതാണ്.നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബർ 11ന്‌ അവസാനിക്കും.ഇതിനുശേഷം ഉദ്യോഗസ്ഥഭരണമാകും. തീരുമാനം അടുത്ത ബുധനാഴ്‌ച മന്ത്രിസഭായോഗം എടുക്കും. ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളിലും നഗരസഭകളിലും അതത്‌ സെക്രട്ടറിമാരുടെ നേതൃത്വത്തിലാവും ഭരണം. കോർപറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും കളക്ടർമാർക്കാകും നേതൃത്വം.അതെ സമയം പ്രമുഖ മുന്നണികൾ തങ്ങളുടെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി.വ്യത്യസ്തമായ പ്രചരണ പരിപാടികൾക്കാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കേരളം സാക്ഷ്യം വഹിക്കുക.

INDIANEWS24 TVPM DESK 

 

Leave a Reply