728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ വകുപ്പ് : പ്രതിവർഷം അരക്കോടിയിലേറെ ലാഭം ഉറപ്പായി

തിരുവനന്തപുരം:എൽ ഡി എഫ് സർക്കാർ വന്നതോടെ മൂന്നായി വിഭജിച്ച തദ്ദേശ വകുപ്പ് ഒരുമിപ്പിച്ചത് വഴി സർക്കാരിന് പ്രതിവർഷം അരക്കോടിയിലേറെ ലാഭം ഉറപ്പിക്കാനായി.വകുപ്പ് മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗങ്ങൾ കുറഞ്ഞതുവഴിയാണ് സർക്കാരിന് ചിലവ്  ഗണ്യമായി കുറയ്ക്കാനായത്.പുതിയ സർക്കാരിന്റെ നൂറ് ദിവസം പിന്നിട്ടതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് തദ്ദേശ വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് നഗരവികസനം, ഗ്രാമവികസനം, പഞ്ചായത്തുകാര്യം എന്നിങ്ങനെ മൂന്നായി തദ്ദേശ വകുപ്പിനെ വിഭജിച്ചിരുന്നു.മഞ്ഞളാംകുഴി അലി, കെ സി ജോസഫ്, എം കെ മുനീർ എന്നിവരാണ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്.അക്കാലത്ത് മൂന്ന് വകുപ്പുകൾക്കായി 93 പേർസണൽ സ്റ്റാഫുകളെ ആവശ്യമായിരുന്നു.പിണറായി സർക്കാർ അധികാരത്തിലെത്തി മൂന്നിനേയും ഒറ്റവകുപ്പാക്കിയതോടെ പേർസണൽ സ്റ്റാഫുകളുടെ എണ്ണം 25 ആയി കുറഞ്ഞു.ഇതുവഴി സർക്കാരിന് പ്രതിവർഷം 50 ലക്ഷത്തിലേറെ രൂപ ലാഭിക്കാനായതായി റിപ്പോർട്ടിൽ പറയുന്നു.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, അഡി. പ്രൈവറ്റ് സെക്രട്ടറി, സ്പെഷൽ സെക്രട്ടറി തസ്തികളിൽ 77,400- 1,15,200 രൂപയാണ് ശമ്പളം. അസി. പ്രൈവറ്റ് സെക്രട്ടറിക്ക് 45,800- 89,000 രൂപയും പഴ്സനൽ അസിസ്റ്റന്റ്, അഡി. പഴ്സനൽ അസിസ്റ്റന്റ് എന്നിവർക്ക് 36,600-79,200 രൂപയുമാണു ശമ്പളം. ഡപ്യൂട്ടേഷനിൽ വരുന്നവർക്കു മാതൃവകുപ്പിലെ ശമ്പളമാണ് ലഭിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply