728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല.ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

ഹൈക്കോടതി വിധി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പു നടത്താനുള്ള അധികാരം പൂര്‍ണമായും കമ്മീഷനാണ്.ആ അധികാരം ഉപയോഗിച്ച് തീരുമാനം എടുക്കും.സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.തിരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനും പിന്തുണച്ചിരുന്നു.

INDIANEWS24.COM Kochi

Leave a Reply